Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]
അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നു. അവനോട് സംസാരിച്ചതും, അവന്റെ മുഖം കണ്ടതും, അവൻ വീണ്ടും message ചെയ്യാൻ പറഞ്ഞതുമെല്ലാം അവൾ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.
പക്ഷേ ഒരു കാര്യം മാത്രം അവളെ അലട്ടുന്നുണ്ടായിരുന്നു.
അമ്മ.
അമ്മയെ എതിർത്ത് ഒന്നും ചെയ്യാൻ അവൾക്ക് കഴിയില്ലായിരുന്നു. ഇത്രയും നാൾ സാഹിലിൽ നിന്ന് അകന്നുനിന്നതിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു.
എന്നാൽ അലീനയുടെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് ഇതെല്ലാം നടക്കുന്നതെന്ന് മരിയക്ക് അറിയില്ലായിരുന്നു.
കുറച്ച് നേരം ആലോചിച്ച ശേഷം അവൾ അലീനയുടെ മുറിയിലേക്ക് നടന്നു.
“അമ്മേ… എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
“എന്താടി?”
“ഞാനും ആ delivery boy-യും തമ്മിൽ അങ്ങനെ serious ആയിട്ടൊന്നും ഉണ്ടായിരുന്നില്ല.”
അലീന ഉള്ളിൽ ചിരിച്ചെങ്കിലും അത് പുറത്തുകാണിച്ചില്ല.
“പിന്നെ? ഇതൊക്കെ നിനക്ക് തമാശയാണോ?”
“ഈ കാലത്ത് അതൊന്നും വലിയ കാര്യമല്ല അമ്മേ. അവനും അത് അറിയാം. അമ്മ പേടിക്കണ്ട.”
“ഇതൊക്കെ ആരെങ്കിലും അറിഞ്ഞാലോ?”
“ആരുമറിയില്ല അമ്മേ. പേടിക്കണ്ട.”
“അറിഞ്ഞില്ലെങ്കിൽ നിനക്ക് കൊള്ളാം. അവളുടെ ഓരോ തമാശകൾ…” അലീന പിറുപിറുത്തു.
അത്രയും പറഞ്ഞ് അവൾ അവിടെ നിന്ന് എഴുന്നേറ്റ് പോയി.
അലീനയുടെ മുഖഭാവം കണ്ടപ്പോൾ മരിയക്ക് ചെറിയൊരു ആശ്വാസം തോന്നി.
നേരിട്ട് ‘ഞങ്ങൾ വീണ്ടും സംസാരിച്ചോട്ടെ’ എന്നോ ‘അവനെ വീണ്ടും കാണട്ടെ’ എന്നോ ചോദിക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
എന്നാലും ഒരു കാര്യം അവൾ നേടിയിരുന്നു.
അമ്മയോട് സാഹിലിനെക്കുറിച്ച് വീണ്ടും സംസാരിക്കാൻ അവൾക്ക് കഴിഞ്ഞു. അവരുടെ ബന്ധം അത്ര serious ആയിരുന്നില്ലെന്നും, അതിൽ വലിയ പ്രശ്നമൊന്നുമില്ലെന്നുമുള്ള സൂചന അമ്മയ്ക്ക് നൽകി.
അതിൽ കൂടുതൽ ഇപ്പോൾ വേണ്ടെന്ന് അവൾ തീരുമാനിച്ചു.
ബാക്കി കാര്യങ്ങൾ
💬 Comments
View all comments