0%

Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]

Author : Sahil Read All Parts 24143

casual ആയി മറുപടി പറഞ്ഞു.

“അതിന് ഞാൻ എന്താ സംഭവമെന്ന് ചോദിച്ചില്ലലോ.. പിന്നെ എന്ത് ചോദിച്ചാലും ഉണ്ടല്ലോ ഒരു മറുപടി..‘ഒന്നുമില്ല’.”

സാഹിൽ വെറുതെ ചിരിച്ചു.

“സത്യം പറ മച്ചാനെ… നിന്നെ കണ്ടാൽ ഒരു lottery അടിച്ച പോല്ലേ ഉണ്ട്...”

“ഒന്നുമില്ലെടാ,” സാഹിൽ വീണ്ടും ഒഴിഞ്ഞുമാറാൻ നോക്കി.

“ഡേയ്… നീ കള്ളം പറയുമ്പോൾ നിന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാകും. അതുകൊണ്ട് നിന്റെ തൊലിഞ്ഞ acting വേണ്ട.”

അവൻ പറഞ്ഞത് കേട്ട് ഞാൻ ഉള്ളിൽ ചിരിച്ചു.

സത്യത്തിൽ എന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും കാർത്തിക്ക് അറിയാം. എന്റെ സന്തോഷവും സങ്കടവും, പ്രണയവും heartbreak-ഉം, എല്ലാം അവൻ നേരത്തേ കേട്ടിട്ടുള്ളതാണ്.

ചിലപ്പോൾ ഞാൻ പറയുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിലുള്ളത് അവൻ guess ചെയ്യാറുണ്ട്.

പക്ഷേ ഇന്ന് അവന്റെ മുഖത്ത് വേറൊരു curiosity ആയിരുന്നു.

“എന്തോ കാര്യമുണ്ട്. ഞാൻ നിന്നെ ഇത്രയും കാലമായി കാണുന്നവനല്ലേ. ഇന്ന് നിന്റെ face കണ്ടാൽ തന്നെ അറിയാം, എന്തോ നല്ല സംഭവം നടന്നിട്ടുണ്ട്.”

ഞാൻ വീണ്ടും വിഷയം മാറ്റാൻ ശ്രമിച്ചു.

“നിനക്ക് വേറെ പണിയില്ലേ?”

“എനിക്ക് പണി ഉണ്ട്. പക്ഷേ അതിലും important ആണ് നിന്റെ secret അറിയുന്നത്,” എന്ന് പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു.

ഇപ്പോൾ ഞാൻ മനസ്സിലാക്കി, ഇവനിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലെന്ന്.

ഇവനോട് പറഞ്ഞാൽ അവൻ മറ്റാരോടും പറയില്ല. അതിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പക്ഷേ ഈ കാര്യം പറയണോ വേണ്ടയോ എന്ന് സംശയം ആണ്.

ഇനി ഞാൻ കള്ളം പറയാൻ ശ്രമിച്ചാലും അത് രണ്ടുമിനിറ്റിനുള്ളിൽ പിടിച്ചെടുക്കും. കാരണം എന്റെ എല്ലാ expressions-ഉം വായിക്കാൻ അറിയാവുന്ന കുറച്ച് ആളുകളിൽ ഒരാളാണ് കാർത്തി.

അനുവിനെ കുറിച്ച് എന്തായാലും എനിക് പറയാൻ പറ്റില്ല. കാരണം അവനും കുറെ അവളെ വളക്കാൻ നോക്കിയതാ.

“മൈരേ.... കുറെ time ആയി... നീ പറയുന്നുണ്ടോ?

💬 Comments

View all comments