Chapter Title : ദേവാദി 4 ❤? [അർജുൻ അർച്ചന]
ഡോറിനരികിൽ വന്ന് വെയിറ്റ് ചെയ്തു......
പിന്നെയും അഞ്ചു മിനിറ്റ് എടുത്തു അത് തുറക്കപെടുവാൻ..........
അവളെ കണ്ട് ഞാൻ വാ പൊളിച്ചു നിന്നു പോയി.......
ഒരു സ്ലീവ്ലെസ്സ് ബനിയനും ഹാഫ് ത്രീ ഫോർത് ജീൻസും..........
" ആദി........ "
" ഓ..... "
" ഇത്..... "
"എന്തെ ഞാൻ ഇതൊക്കെയാണ് പുറത്തൊക്കെ ഇടുന്നെ....... "
" അല്ല...... നീ......സാരീ.... "
" എന്റപൊന്നേ ഓർമ്മിപ്പിക്കല്ലേ വല്ലവിധനെയും ചുറ്റി വരുന്നതാ.... പിന്നെ ഇവിടെ ഇതൊക്കെ കോമൺ ആണല്ലോ....നീ വാ ഇനിയും നിന്നാലേ ബീച്ചിലെ തിരക്ക് കൂടും........ "
ശെരിക്കും ഞാൻ അത്ഭുതപെട്ടത് ആ വേഷം കണ്ടിട്ടല്ല..... മറിച്ച് അതിട്ടേക്കുന്ന വ്യക്തിയെ കണ്ടിട്ടാണ്.......
സാരീ ഉടുത്ത് മാത്രമേ ഞാൻ ആദിയെ കോളേജിൽ കണ്ടിട്ടുള്ളു........ അതുമല്ല ഈ വേഷത്തിൽ കണ്ടാൽ അവൾക്ക് ഒരു ഇരുപത് വയസിനപ്പുറം പറയുകേം ഇല്ല.... ദൈവമേ ഇവൾ എങ്ങനെ ടീച്ചർ ആയെന്നാണ് എന്റെ സംശയം.......
ഞാൻ വരാത്തുകൊണ്ട് അവൾ തിരിച്ചു വന്നു.......
" ഇങ്ങോട്ട് വരാൻ....... "
ഓൾ ന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി........
അങ്ങനെ പോർച്ചിൽനിന്നും ബൈക്കിറക്കി അപ്പച്ചിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി......
കുറച്ച് സമയത്തിനുള്ളിൽ ബീച്ചെത്തി......
ഞങ്ങൾ ബൈക്ക് വെച്ചിട്ട് ഒരുപാട് ദൂരം കടലും നോക്കി വെറുതെ നടന്നു.... ഒന്നും മിണ്ടാതെ..... അതെന്താണ് ഒന്നും മിണ്ടാത്തത് എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല.......
ഒരുപാട് ദൂരം നടന്നു നടന്നു ഒടുവിൽ ഒരു ഐസ്ക്രീം വണ്ടി കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു.....
" തനിക് ഐസ്ക്രീം വേണോ....... "
" ആം...... "
ഞാൻ പോയി
💬 Comments
View all comments