Chapter Title : ദേവാദി 5 ❤? [അർജുൻ അർച്ചന]
മണിയോടെ ഞങ്ങൾ വീടെത്തി...... പോയ സന്തോഷം തിരിച്ചു വന്നപ്പോ രണ്ടു പേർക്കും ഇല്ലായിരുന്നു.....
അതുകൊണ്ട് തന്നെ അപ്പച്ചി ചോദിച്ചു.....
എന്താണ് രണ്ടാളും ഇഞ്ചി കടിച്ചത് പോലെ..... ആദി ചോദ്യം മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി പോയി......
അത് അപ്പച്ചി സ്പീഡിന്റെ പേരിൽ ചെറിയ ഒരു വഴക്ക് സാരല്ല.... ആദിയെ ഞാൻ പറഞ്ഞു ഓക്കേ ആക്കിക്കോളാം...... അമ്മായി ചെന്ന് ഫുഡ് എടുത്ത് വെയ്ക്കു.... നല്ല വിശപ്പുണ്ട്...... ചെന്നേ........
ഞാൻ അപ്പച്ചിയെ തള്ളി അടുക്കളയിലോട്ട് വിട്ടു......
നേരെ മുകളിലേക്ക് പോയി..... ആദിയുടെ റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.... ഞാൻ തുറന്നു അകത്ത് കയറിയപ്പോൾ അവൾ കമിഴ്ന്നു കിടപ്പുണ്ട്......
ആദി...
ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു.....
തല ചെരിച്ചു എന്നെയൊന്നു നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല....കണ്ണൊക്കെ കലങ്ങി ഇരിപ്പുണ്ട്.....
എടൊ അതൊക്കെ കഴിഞ്ഞു വർഷങ്ങൾ ആയി... നീയിപ്പോ ഒരു ടീച്ചർ അല്ലെ... വിട്ടുകളയ്.....ഓക്കേ ആക് ആദി..... നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇതുവരെ വന്നത്.... നിന്നേ പരിചയപ്പെട്ട ശേഷമാണ് ഞാൻ ഓക്കേ ആയത്... എന്നിട്ടിപ്പോ നീ ഇങ്ങനെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ ഞാൻ തിരിച്ചു പോവുകയാണ്.... എനിക്ക് ഇനി ഇവിടെ നിൽക്കണ്ട .......
ഞാൻ അതും പറഞ്ഞു എഴുന്നേറ്റു
അവൾ ചാടി എഴുനേറ്റ് എന്നെ ബെഡിലേക്ക് വലിച്ചിട്ടു...... എന്നിട്ടെന്റെ പുറത്ത് കേറി ഇരുന്നിട്ട് പറഞ്ഞു.....
" നീ എങ്ങും പോകുന്നില്ല കഴുതേ പോയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കും.... "..
ഞാൻ ചിരിച്ചു..... അവളും... അവൾ തന്നെ എന്റെ പുറത്തുനിന്നും താഴെ ഇറങ്ങി..... ഞാൻ അങ്ങനെ തന്നെ കിടന്നു....... അവൾ
💬 Comments
View all comments