0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
ചേർത്തു..... .....  എല്ലാം ഒറ്റ സെക്കന്റിൽ കഴിഞ്ഞു.  അവളുടെ ആദ്യ ചുംബനം എനിക്കൊന്നു ആസ്വദിക്കാൻ പോലും കഴിഞ്ഞില്ല.....
" പോരെ...  ഇനി പോട്ടേ...... " എന്നെ തള്ളി മാറ്റി വേഗത്തിൽ അവൾ പുറത്തേക്കു നടന്നു... പക്ഷെ അതവളുടെ വെറും പാഴ് ശ്രമം മാത്രം ആയിരുന്നു.  ഞൊടിയിടയിൽ അവളെ ഞാൻ ഭിത്തിയിലേക്കു ചേർത്തു നിർത്തി.. " ഇനി എന്താ നന്ദുവേട്ട..  ഞാൻ തന്നല്ലോ..  മാറിക്കെ...  ചേച്ചി അന്ന്വേക്ഷിക്കുട്ടോ..... " എന്നെ തള്ളി നീക്കാൻ അവൾ ഒരു വിഫല ശ്രമം നടത്തി. " കഷ്ടം ഉണ്ടുട്ടോ നന്ദുട്ട....  ചോതിച്ച സാധനം ഞാൻ തന്നല്ലോ.... " മുഖത്തൊരു പുഞ്ചിരി മാത്രം വരുത്തി ഞാൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു... അവളുടെ അരികിലേക്ക് ഞാൻ ചേർന്ന് വരുന്നതിനനുസരിച്ചു അവളുടെ ശ്വാസഗതിയിൽ മാറ്റം വരുന്നുണ്ടായിരുന്നു.  എന്റെ ഉദ്ദേശം എന്താണെന്നും അടുത്ത എന്റെ നീക്കം എന്തെന്നും അവൾക് വ്യക്തമായി അറിയാമായിരുന്നു.... അതു കൊണ്ടു തന്നെ ആവാം എന്റെ ചുണ്ടുകൾ അവളുടെ നേരെ എത്തിയപ്പോൾ അവൾ മുഖം ചെരിച്ചത്.  അവളുടെ പവിഴ ചുണ്ടുകൾ ആയിരുന്നു എന്റെ ലക്ഷ്യം..  ആ ചുവന്ന ചുണ്ടുകൾ നുണഞ്ഞു അതിന്റെ രുചി അറിയാൻ പലപ്പോഴും എന്റെ മനസ്സ് ആഗ്രഹിച്ചിട്ടുണ്ട്.  പക്ഷെ ഉന്നം തെറ്റി...  മുഖം ചെരിച്ചതിനനുസരിച്ചു എന്റെ ചുണ്ടുകൾ പതിച്ചത് അവളുടെ കവിളുകളിൽ ആണ്..  ചുവന്നു തുടുത്ത കവിളുകളിൽ എന്റെ ചുണ്ടു പരതി നടന്നു.  വിട്ടു കൊടുക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു.  അവളുടെ കവിളിൽ പല്ലുകൾ ഇറക്കി  പതിയെ ഒന്ന് കടിച്ചു... " ആഹ് ..  ..... " അറിയാതെ അവളിൽ നിന്നൊരു

💬 Comments

View all comments