Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]
കൂട്ടുന്നത്, വെറും ഒരു ഫോട്ടോ കണ്ടിട്ടോ, ചിലപ്പോൾ ഈ ഫോട്ടോ എടുത്തത് ഏതെങ്കിലും അവളുടെ കൂട്ടുകാരിയാകും അതുപോലെ ആ കൈപ്പത്തി അവരുടെ തന്നെ ഒരു തമാശയായിക്കൂടെ ഒന്നും അറിയാതെയാണോ താൻ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നത്. ശേ ഒന്നും അറിയാത്ത പൊട്ടി എന്തൊക്കെയാ ആലോചിച്ചു കൂട്ടിയത്. എന്തോ ഈ ചിന്തകൾ എല്ലാം ദേവികയെ അല്പം ക്ഷീണിതയാക്കി എന്നാൽ ഈ ഒരു ആലസ്യം അവൾക്കു മനസ്സിൽ ഒരു ശാന്തതയാണ് നൽകിയത്, ഒന്ന് കിടക്കാം, എത്ര കാലം ആയി ഈ സുഖത്തിൽ കിടന്നിട്ടു.
ദേവിക ലാപ്ടോപ്പ് കട്ടിലിൽ നിന്നും നീക്കി വച്ച് കട്ടിലിയ്ക്കു അമർന്നു, അവൾ മലർന്നു കിടന്നു മുറിയുടെ ചുമരിന്റെ ഇളം നീല നിറം തനിക്കു നീലാകാശ പ്രതീതി ഉണ്ടാക്കുന്നത് പോലെ തോന്നി. മൃദുവാർന്ന കിടക്കയുടെ സ്പര്ശനം അവളുടെ ശരീരത്തിന്റെ പിരിമുറുക്കം മുഴുവൻ ഇല്ലാതാക്കിയത് പോലെ, എത്ര തവണ താൻ ഇവിടെ കിടന്നിട്ടുണ്ട്, പക്ഷെ എന്ന് എന്തോ ഒരു പ്രതേക സുഖം മനസ്സിനും ശരീരത്തിനും.
അവൾ ലയിച്ചു പോയി ഈ സുഖത്തിൽ. AC യിൽ നിന്നും വരുന്ന തണുത്ത കാറ്റ് അവളെ ഇക്കിളിയാക്കുന്നതുപോലെ തോന്നി, ഒരു കൊച്ചു കുട്ടിയെ പോലെ അറിയാതെ ചിണുങ്ങി കൊണ്ട് ബെഡ് ഷീറ്റ് വലിച്ചു തന്റെ കഴുത്തുവരെ വലിച്ചു ഇട്ടു, പിന്നെ അതിലേക്കു അവൾ ഒന്നുകൂടി ബെഡ് ഷീറ്റ് ചുറ്റി പിണഞ്ഞു അറിയാതെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.
നല്ലൊരു ഉറക്കം കഴിഞ്ഞു ദേവിക എഴുന്നേറ്റപ്പോൾ ശരീരം വല്ലാതെ തണുത്ത ഒരു അവസ്ഥയായിരുന്നു, AC യുടെ തണുപ്പ് ശെരിക്കും കൂടിയിരിക്കുന്നു, റിമോട്ട് എടുത്തു AC ഓഫ്
💬 Comments
View all comments