0%

Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]

Author : Leo Oles Read All Parts 66.5K

ആക്കി ദേവിക കട്ടിലിന്റെ ഹെഡ്‍ബോർഡിൽ ചാരി എഴുന്നേറ്റിരുന്നു പുതപ്പു ശരീരത്തിൽ ചേർത്ത് വച്ച് കൊണ്ട് അൽപനേരം മുറിയുടെ തണുപ്പ് സാധാരണയാകുന്നതുവരെ അങ്ങനെ ഇരിക്കാൻ തീരുമാനിച്ചു.

കട്ടിലിനു ഓരം ഏറുന്ന ടേബിളിൽ മൊബൈൽ ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയുടെ മെസ്സേജ് കണ്ടു " I will be little late , we can have dinner outside " പിന്നെ ചിരിക്കുന്ന ഒരു ലവ് ഇമോജി സിംബലും അതിൽനിന്ന് തന്നെ ആള് ഹാപ്പി മൂഡിൽ ആണെന്ന് മനസ്സിലായി, തിരിച്ചു "Ok" എന്ന് ടൈപ്പ് ചെയ്തു അയയ്ക്കാൻ മാത്രമേ ദേവികയ്ക്കു അപ്പോൾ തോന്നിയൊള്ളൂ.

മൊബൈൽ പിന്നെ തിരികെ വച്ച് പതുക്കെ എഴുനേറ്റു, മുടി ഒക്കെ ഒന്ന് വാരി നേരെയാക്കി, ബാത്റൂമിലെ വാഷ്‌ബേസിനിൽ നിന്നും വെള്ളം മുഖത്തേയ്ക്കു ഒഴിച്ച് ബാക്കി ഉണ്ടായിരുന്ന ഉറക്കത്തെ അവൾ ആട്ടി പായിച്ചു. സമയം 5 മാണി കഴിഞ്ഞു നല്ലൊരു കാപ്പി ഇട്ടു കുടിക്കാൻ തീരുമാനിച്ചു ദേവിക കിച്ചൻ ലക്ഷ്യമാക്കി നടന്നു. നല്ലൊരു ചൂടൻ കാപ്പിയും റെഡി ആക്കി പുറത്തെ സിറ്റ്ഔട്ടിൽ ചാര് കസേരയിൽ ഇരുന്നു, ചൂട് കാപ്പി ചുണ്ടോടു ചേർത്ത് ഊതി കുടിക്കുമ്പോൾ മുറ്റത്തു പൂത്തു നിൽക്കുന്ന തന്റെ ചെടികളെ നോക്കി, ഇപ്പോൾ തന്റെ ആകെ ഉള്ള ഒരു കൂട്ടെന്നു പറയുന്നത് ഇവരൊക്കെയാണ്. താൻ വലിയ ഒരു പ്രൊഫെഷണൽ ഗാര്ഡനെർ അല്ലെങ്കിലും എന്നും പൂക്കളുടെ മനോഹാരിത ഇഷ്ട്ടമാണ്. അതാണ് ജീവിതത്തിന്റെ ഈ ഒഴിവു സമയങ്ങളിൽ ഇവയിലേക്കു തിരിഞ്ഞത്.

ചൂട് കാപ്പിയുടെ ഊതി കുടിച്ചു കൊണ്ട് ദേവിക അല്പം നേരം ഇരുന്നു ശാന്തമായി കണ്ണടച്ചു പെട്ടെന്ന്

💬 Comments

View all comments