0%

Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 122

പേരും പറഞ്ഞാ. അതിന്റെ ആയുസ്സും അധിക കാലം ഇല്ലായിരുന്നു. മനുഷ്യനല്ലേ മാറും മറക്കും മടുക്കും., പുതിയൊരിരയെ കിട്ടിയപ്പോ അവരനുവിനെ മറന്നു. പക്ഷെ ഞാൻ ഇല്ലാ എന്ന് വിശ്വസിച്ചിരുന്ന ആ ദൈവം ഒരുനാൾ അവരെ കൊണ്ട് ഒരേ സ്വരത്തിൽ പറയിപ്പിച്ചു, എന്റെ പെണ്ണ് ദേവിയാണെന്ന്...! കുഞ്ഞുങ്ങള് ദേവിയെ കാണണോന്ന് പറയുമ്പോ അവരെന്റെ പെണ്ണിനെ കാണിച്ച് കൊടുക്കാൻ തുടങ്ങി. ഒരു കാലത്ത് ഞാൻ യക്ഷിയെ പ്രണയിച്ചിരുന്നു, ആ യക്ഷി എനിക്ക് തന്ന നിധിയാണ് ഈ ദേവി.....! ഞാൻ പ്രണയിക്കുന്നു., മറ്റെല്ലാത്തിനെക്കാളും ആത്മാർഥതയോടെ ആവേശത്തോടെ എന്റെ ദേവിയെ........

ദേവിയെ പ്രണയിച്ചവൻ......!!

ഇതെന്റെ മാത്രമല്ല., ഞങ്ങടെ കുറേപേരുടെ ജീവിതമാണ്. ഒരു താലിയിൽ ഞങ്ങടെ ബന്ധം കൂട്ടിയുറപ്പിക്കുമ്പോ എനിക്കും അനൂനും ഇടയിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളൂ. ആ സന്തോഷത്തിന്റെ അളവ് ഒരു മൂന്ന് മാസം മുന്നേ കൂടി. ഞങ്ങടെ കുഞ്ഞിലൂടെ. ഒരു കുടുംബം സ്വർഗ്ഗം ആകണമെങ്കിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറേ പേരുണ്ടാകണം. എന്റെ കുടുംബം ഇപ്പൊ സ്വർഗ്ഗമാണ്, ഒരുതരത്തിൽ അതിനും മേലെ...!

ജനിക്കാതെ പോയ കുറേ കുടിപ്പിറപ്പുകൾ ഉണ്ടെനിക്ക്. അതുപോലെ കൂടിപ്പിറന്ന തുമ്പിയും. ഞങ്ങൾക്കിപ്പോ ഒരമ്മയെ ഉള്ളൂ ജനിപ്പിക്കാതെ പോയ അമ്മ. ഞങ്ങടെ ലളിതാമ്മ....!

ഒരമ്മയുടെ സ്നേഹം വാത്സല്യം കരുതൽ എല്ലാം ഞങ്ങൾക്ക് കിട്ടിയത് ഈ അമ്മയിലൂടെയാണ്. അനുവിനോട് ശെരിക്കും എനിക്ക് അസൂയയാണ് തോന്നുന്നത്. എത്രയോ കൊല്ലം അവൾക്കാ അമ്മയുടെ സ്നേഹം കിട്ടിയല്ലോ എന്നോർത്ത്...!

കുറച്ച് ദൂരം വരെ ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടായിരുന്നു. ഒറ്റവരി പാത രണ്ടായപ്പോ ഇടത്തോട്ടവനും വലത്തോട്ട് ഞാനും പിരിഞ്ഞു. വീട് രണ്ടാണേലും ഒരു ദിവസം പോലും കാണാണ്ടിരുന്നിട്ടില്ല. അതിനാവുകയും ഇല്ല.

"എന്താ ഇത്ര അത്യാവശ്യം....??"

Speed 60 കഴിഞ്ഞതും വയറ്റിൽ ചുറ്റിപ്പിടിച്ച കൈ ഒന്നൂടെ മുറുക്കി കാതോരം വന്നവൾ ചോദിച്ചു.

"ഉറക്കം വരുവാ....."

കൂടുതലൊന്നും പറയാതെ അതിലൊതുക്കി. അത് തന്നെയാണ് സത്യം.

"നിർത്തിയേ.... നിർത്തിയേ....."

എന്റെ തോളിൽ തട്ടിയവൾ കൂവിയപ്പോ അടുത്തതെന്താന്ന് അറിയാതെ ഞാൻ വണ്ടി സൈഡാക്കി.

"ഇനിയെന്താ....??"

വണ്ടി നിർത്തിയ പാടെ ചാടിയിറങ്ങിയ അവളോട് ഞാൻ തിരക്കി.

"ഇറങ്ങിയേ....."

ഇതെന്തിനുള്ള പുറപ്പാടോയെന്തോ....?? വണ്ടിന്നിറങ്ങിയ എന്റെ കൈയും പിടിച്ച് വലിച്ച്

💬 Comments

View all comments