0%

Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 126

പെണ്ണിന് ദേഷ്യവും വാശിയും ഒരല്പം കൂടിട്ടുണ്ട്. നാലാള് കാണ്ക്കെ ഏട്ടനും അല്ലാത്തപ്പോ എടാ പോടാന്നും വിളിക്കുന്നതാ അവൾടെ ശീലം. എന്തൊക്കെയായാലും ഞാനെന്ന് പറഞ്ഞലവൾക്ക് ജീവനാ. വീട്ടിലെപ്പോഴും കളിയും ചിരിയും മാത്രേയുള്ളൂ., അതുകൊണ്ട് തന്നെ ജോലിക്ക് പോകാനെ തോന്നില്ല. എന്നാലും പോകും., കിട്ടണ കാശ് മുഴുവൻ വീട്ടിൽ ചെലവാക്കും. അതിലും ഒരു സന്തോഷമുണ്ട്. പത്തഞ്ഞൂറ്‌ രൂപ മാറ്റി വക്കും. എനിക്കായോ അനുവിനയോ, ആർക്കായുമ്മല്ല. എന്റെ വാവച്ചിക്കായി. ഇപ്പഴേ save ചെയ്യണം. അവളെ ഒരു കുറവും അറിയിക്കാൻ പാടില്ല, അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുക്കണം. അവള് ഇപ്പൊ എന്തായാലും ഒന്നും ചോദിക്കാൻ പോണില്ല. എന്നാ ചോദിക്കുന്ന സമയത്ത്‌ ഒട്ടും ആലോചിക്കാതെ, സമയം പാഴാക്കാതെ എനിക്കത് വാങ്ങി കൊടുക്കണം. ഞാനിങ്ങനെ ചിന്തിക്കുന്നത് ഒരച്ഛനായത് കൊണ്ടാ...!

വീടെത്തിയതും അവളിറങ്ങി അകത്തേക്കോടി. വാവയെ പിരിഞ്ഞ് ഒരുമിനിറ്റ് പോലും അവൾക്ക് മാറി നിക്കാനാകില്ല. എന്നാലും എന്നും രാവിലെ അമ്പലത്തിൽ പോകും. ഞാനും അകത്തോട്ട് കേറി. അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച കേട്ടപ്പോ അങ്ങോട്ടേക്ക് ചെന്നു. പാവം അമ്മയിപ്പോ ഒറ്റക്കാണ് എല്ലാ ജോലിയും ചെയ്യുന്നേ...! ഒരു മാസം മുൻപായിരുന്നു തുമ്പി ബംഗ്ലുരിലേക്ക് പോകുന്നേ. ഇപ്പോളവൾ അവിടെയൊരു ഹോസ്പ്പിറ്റലിലാണ് work ചെയ്യുന്നേ. പോകാൻ വല്യ മടിയായിരുന്നു, പക്ഷെ എല്ലാരുടേയും നിർബന്ധത്തിന് വഴങ്ങി അവൾ പോയി. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അവളെ. ഞാൻ മാത്രോല്ലാ എല്ലാവരും. അവളുണ്ടായിരുന്നപ്പോ ഇടക്കൊക്കെ അമ്മയെ സഹായിക്കാൻ കൂടുമായിരുന്നു. അനുവിനെ അടുക്കളേ കാണാനേയില്ല, മടിയുള്ളത് കൊണ്ടല്ല കുറച്ച് നാളത്തേക്ക് അടുക്കളേ കേറണ്ടാന്നാ അമ്മയുടെ order. ചേച്ചിയും ചേട്ടനും അവരുടെ കുഞ്ഞും മറ്റേ വീട്ടിലും. എന്ത് കൊണ്ടും അമ്മയാണ് ഇപ്പൊ കിടന്ന് കഷ്ടപ്പെടുന്നെ.....!

"ഞാനൂടെ സഹായിക്കട്ടെ അമ്മേ....??"

"ദേ ഈ ചായ കുടിച്ച് സഹായിക്ക്...!"

നിറഞ്ഞ പുഞ്ചിരിയോടെ അമ്മയെന്റെ നേരെ ചായക്കപ്പ് നീട്ടി.

"ഞാൻ പറഞ്ഞതല്ലേ അമ്മേ ഒരു ജോലിക്കാരിയെ വെക്കാന്ന്."

"എന്തിനാ മോനെ....?? എനിക്ക് ചെയ്യാവുന്ന പണിയേ ഇവിടുള്ളൂ. ഇതിലെനിക്കൊരു കഷ്ടപ്പാടുമില്ല. ആഹാരമുണ്ടാക്കി നിങ്ങൾക്ക് ഊട്ടുന്നതാ അമ്മക്ക് സന്തോഷം....!"

സാരിത്തുമ്പിനാൽ മുഖം ഒപ്പുന്നതിനൊപ്പം അമ്മ പറഞ്ഞു. ഇതാ ഞങ്ങടെ അമ്മ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ....!

"ഏട്ടാ......."

ചായ

💬 Comments

View all comments