Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
കപ്പ് ചുണ്ടോട് ചേർത്തപ്പോ തന്നെയെത്തി വിളി. അമ്മയെ ചേർത്ത് പിടിച്ച് ആ കവിളിൽ ഒരു സ്നേഹചുംബനം നൽകി ഞാൻ മുറിയിലേക്ക് ചെന്നു. തുറന്നിട്ട വാതിലിൽ ഡാകിനി എന്നെ നോക്കി ഇളിക്കുന്നുണ്ട്. ഞാൻ might ചെയ്യാൻ പോയില്ല. ദുഷ്ട്ടക്കൂട്ടങ്ങളല്ലേ...??
"ഇന്ന് വാങ്ങിച്ച പാവയെ തൊട്ടിലിൽ കിടത്തട്ടെ....??"
"ഇത് ചോദിക്കാനാണോ നീ വിളിച്ചേ...??"
"അല്ല....."
"പിന്നെ......??"
"എന്റെ കള്ളതെമ്മാടിയെ ഒന്ന് കാണാൻ..!!"
"എന്താ മേടം ഒരു romance....??"
പറഞ്ഞ് മുഴുപ്പിച്ചതും അവളെന്റെ കഴുത്തിലൂടെ കൈചുറ്റി. പെരുവിരളിൽ പൊങ്ങി അവളുടെയാ പകുതി ചുവന്ന തേൻ അധരങ്ങൾ കൊണ്ട് എന്റെ ചുണ്ടുകളെ ലോക്കാക്കി. അതിന്റെ മാധുര്യം എന്റെ എല്ലാ നിയന്ത്രണലും തെറ്റിച്ചിരുന്നു. കൈയിലിരുന്ന ചായക്കപ്പ് അടുത്ത് കിടന്ന ടീപ്പോയിലേക്ക് വക്കുവായിരുന്നോ എറിയുവായിരുന്നോ എന്നെനിക്ക് കൂടി ഒരു പിടുത്തമില്ല. അവളെ ബെണ്ടിലേക്ക് തള്ളിയിട്ട് അവളിലേക്ക് പടരുമ്പോഴാണ് വാതിൽ അടച്ചില്ലല്ലോ എന്ന കാര്യം ഓർത്തേ...!
"mm...."
കിട്ടികൊണ്ടിരുന്ന സുഖം പെട്ടന്ന് മുറിഞ്ഞ് പോയപ്പോ അവൾ തിരക്കി.
"വാതിലടച്ചിട്ട് വരാം....!"
അതും പറഞ്ഞ് ഞാൻ വാതിൽ അകത്തിന്ന് കുറ്റിയിട്ടു. തിരിച്ച് ബെണ്ടിലേക്ക് കേറുമ്പോ തൊട്ടിലിലേക്ക് കണ്ണുടക്കി.
"അയ്യോ അച്ഛന്റെ ചക്കര ഇവിടെ ഉണർന്ന് കിടക്കുവാ....??"
ഉണർന്ന് കിടന്നിരുന്ന വാവയെ ഞാൻ പൊക്കിയെടുത്തു. അവളുടെ കുഞ്ഞു കവിളിലും താടിയിലും മുത്തി. ബെണ്ടിൽ കിടന്നിരുന്ന അനുവും എഴുന്നേറ്റിരുന്നു.
"അമ്മേടടുത്ത് വാടാ....."
അലസമായി കിടന്ന സാരി നേരെയാക്കി
എന്റെ കൈയിലിരുന്ന കുഞ്ഞിനെ അവൾ വാങ്ങി നെഞ്ചോട് ചേർത്ത് കൊഞ്ചിച്ചു. അവളുടെയാ കുഞ്ഞു കാലിലെ വെളുപ്പും ചുവപ്പും കലർന്ന പാതത്തെ ഞാൻ ചുംബിച്ചു. അവളാ പിഞ്ചു കൈയുയർത്തി മുകളിലേക്ക് ചൂണ്ടുന്നുണ്ട്.
"നോക്ക് നോക്ക് ഫാൻ കറങ്ങുന്നത് കണ്ടോ.....??"
ചെറിയ ഉണ്ടകണ്ണുരുട്ടി അവൾ ഫാനിലോട്ട് തന്നെ നോക്കി. ആ കണ്ണുകളിൽ അത്ഭുതവും ആകാംക്ഷയുമാണ്. അനു കൈചൂണ്ടുന്നിടത്തെല്ലാം അവളുടെ കണ്ണുകൾ പതിഞ്ഞിരുന്നു.
"ദേ നോക്ക്, കരടിയെ കണ്ടോ....?? അച്ഛനെ പോലെയിരിക്കുന്നല്ലേ വാവേ....??"
വെളുത്തൊരു കരടിയെ കുഞ്ഞിന് കാട്ടികൊണ്ട് പറഞ്ഞവൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു.
"അച്ഛൻ കരടിയൊന്നും അല്ലടാ..! അമ്മയോട് പറഞ്ഞ് കൊടുത്തേ അച്ഛൻ കരടിയല്ലാന്ന്....!"
അവളെ ഞാൻ എടുക്കുന്നതിനൊപ്പം പറഞ്ഞു. അവളെന്റെ കൈയിലിരുന്ന് എന്തക്കെയോ മൂളുന്നുണ്ട്.
💬 Comments
View all comments