0%

Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 128

"അനു....."

"mm....."

"എന്ത് സുന്ദരിയാല്ലേ നമ്മടെ വാവ..."

"mm. എന്റെ മുത്തിന് കണ്ണ് കിട്ടാണ്ടിരിക്കട്ടെ.....!"

കുഞ്ഞിന്റെ തലയിലുഴിഞ്ഞ് കൊണ്ടവൾ പറഞ്ഞു.

"നീ ചുമ്മ ഇരിക്കുവാണേ അമ്മേ പോയി ഒന്ന് സഹായിച്ചൂടെ.....??"

"ഞാനെന്ത് ചെയ്യാനാടാ അടുക്കളേ കേറിയ മുട്ട് കാല് തല്ലിയൊടിക്കൂന്നാ പറഞ്ഞേക്കണേ...."

"പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ടി..."

"ഞാൻ അങ്ങോട്ട് ചെല്ലട്ടേടാ.....??"

"ചെല്ലെടി. എന്തേലും ചെന്ന് ചെയ്ത് കൊടുക്ക്....!"

"അമ്മാ, അമ്മുമ്മയെ അടുക്കളേ സഹായിച്ചിട്ട് വരാവേ....."

എന്റെ മടിയിലിരുന്ന വാവയുടെ കവിളിൽ വേദനിപ്പിക്കാതെ പിച്ചി അവൾ പറഞ്ഞു. എന്റെ ചുണ്ടിൽ നേരത്തെ മുടങ്ങിയതിന്റെ ബാക്കിയെന്ന പോലെ അവളുടെ അധരങ്ങളമർത്തി. പിന്നീട് മുറിവിട്ട് പോയി. അടുക്കളേ അടുപ്പിക്കില്ലാന്ന് എനിക്കും എന്നേക്കാൾ നന്നായി അവൾക്കുമറിയാം.

"നിന്റെ അമ്മക്ക് വട്ടുണ്ടോ പെണ്ണേ...?? ചുമര് മൊത്തം ഇങ്ങനെ സ്റ്റിക്കർ ഒട്ടിക്കാൻ.....?? എഹ്...."

എന്തോ മനസ്സിലായത് പോലെ പല്ലില്ലാത്ത മോണ കാട്ടി അവൾ ചിരിച്ചു. ഞാനവളുടെ നെറ്റിയിലും കവിളിലും താടിയിലും വയറിലും ഒക്കെ ചുംബിച്ചു. മൂക്ക് കൊണ്ട് മൂക്കിലുരസി. കുഞ്ഞിന് നന്നായി ഉറക്കം വരുന്നുണ്ടെന്ന് മനസ്സിലായി.

"അച്ഛനും ഉറക്കം വരുവാ....! ഇന്ന് നമ്മക്ക് ഒരുമിച്ച് കിടന്ന് ഉറങ്ങാവേ....."

ബെണ്ടിലേക്ക് ഞാൻ ചരിയുമ്പോ എന്റെ നെഞ്ചോട് ചേർന്ന് വാവയുമുണ്ടായിരുന്നു. അവളുടെ തലയിൽ ചുംബിച്ച് മുതുകിൽ തട്ടിയുറക്കുമ്പോ, ഒരച്ഛന്റെ ചൂടേറ്റ് അവളതി വേഗമുറങ്ങിയിരുന്നു......!

"കാർത്തി.....,,, എന്റെ സന്തോഷം എങ്ങനാടാ ഞാൻ അറിയിക്കുവാ....?? നീയും അനുവും തുമ്പിയും അമ്മയും എല്ലാരും ആയിട്ട് സന്തോഷത്തോടെ ഇരിക്കുന്നില്ലേ.... എനിക്കത് മതീടാ.....! ശിവ ഭഗവാൻ എനിക്കൊരു വരം തന്നെടാ, നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്ന പൊന്ന് മോളില്ലേ... അത് ഞാനാ....! ജീവിച്ചിരുന്നപ്പോ ഒരമ്മയുടേം അച്ഛന്റേം സ്നേഹം എനിക്ക് കിട്ടിലാ. എന്നാ ഇതെന്റെ പുതിയ ജന്മാ. നീ എനിക്ക് അച്ഛന്റെ സ്നേഹവും അനു എനിക്ക് അമ്മയുടെ സ്നേഹവും തന്ന് വളർത്തും. അതാ ഭഗവാന്റെ തീരുമാനം. ഓർമയുണ്ടോ കാർത്തി അന്ന് കടപ്പുറത്ത് വച്ച് ഐസ്ക്രീം കാരൻ പറഞ്ഞത്., നമ്മളെ കാണാൻ ശിവ ഭഗവനേം, പാർവതി ദേവിയെം പോലുണ്ടെന്ന്. അന്ന് ഞാനുമത് വിശ്വസിച്ചു. എന്നാ അതല്ല സത്യം. നിങ്ങളുടെ പ്രണയം പാതിയെ പ്രാണനായി കണ്ട പരമശിവനെ പോലെ, പതിയെ

💬 Comments

View all comments