Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ആത്മാവാക്കിയാ പാർവതി ദേവിയെ പോലെ....!! നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാനെന്തോ പുണ്യം ചെയ്തിട്ടുണ്ട് ടാ.... ഒരൊറ്റ കാര്യത്തിലേ എനിക്ക് വിഷമം ഉള്ളൂ, നിന്നെ ഇനി മുതല് അച്ഛന്ന് വിളിക്കേണ്ടി വരുമല്ലോന്ന് ഓർക്കുമ്പോ......,,,"
"പാറു..........."
ഞെട്ടിയുണരുമ്പോ കണ്ടത് സ്വപ്നം ആണെന്ന് വിശ്വസിക്കാനേ പറ്റിയില്ല. എന്റെ പാറു..... അവളെ പറ്റിയോർക്കുമ്പോ എത്ര സന്തോഷത്തോടെ ഇരുന്നതും ഉള്ളിലൊരു വിങ്ങലാ. നെഞ്ചിൽ തപ്പി നോക്കുമ്പോ കുഞ്ഞില്ല. ചാടി പിടഞ്ഞെഴുന്നേറ്റു, തൊട്ടിലിലും നോക്കി. മുറി വിട്ടോടി ഹാളിലേക്ക് ചെല്ലുമ്പഴാ സമാധാനം ആകണേ..., അമ്മയും അനുവും സോഫയിൽ ഇരിക്കുന്നു താഴെ കൈയിൽ കിലുക്കുമായി വാവ കളിക്കുന്നു.....!!
"എന്തൊരു ഉറക്കാ ഏട്ടാ.....?? എത്ര തവണ വിളിച്ചൂന്നോ....?? മണി 11 ആയി. വിശന്നിട്ട് കണ്ണ് കാണാൻ വയ്യ വന്നേ വല്ലതും കഴിക്കാം...."
എന്നെ കണ്ടതും അനു ചാടി എഴുന്നേറ്റ് പറഞ്ഞു. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു, പിന്നെ സമയം കളയാതെ കഴിക്കാനിരുന്നു. അടുത്തായി തന്നെ അനുവും അവളുടെ മടിയിൽ ഞങ്ങടെ കുഞ്ഞും....!! വയർ നിറച്ചൂട്ടിട്ടെ അമ്മയിരിക്കൂ. നല്ല ഇഡലിയും മുളക് ചമ്മന്തിയും. ചൂട് ഇല്ലായിരുന്നുവെങ്കിലും ടെസ്റ്റിന് ഒരു കുറവും ഇല്ലായിരുന്നു. അസ്വദിച്ച് തന്നെ നാലഞ്ഞെണ്ണം പറഞ്ഞയച്ചു. അനു നേരത്തെ കഴിച്ചു തീർത്തു മുറിയിലേക്ക് പോയി ഇനി വേണം കുഞ്ഞിന് പാല് കൊടുക്കാൻ. നമ്മള് മാത്രം കഴിച്ചാൽ പോരല്ലോ കുഞ്ഞിനും വിശപ്പൊക്കെ കാണില്ലേ.... ഞാൻ കഴിച്ച് കഴിഞ്ഞ പാത്രവും കൊണ്ടമ്മ പോയി, കൈയൊക്കെ കഴുകി ഞാൻ മുറിയിലേക്കും. ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കേറി. കുഞ്ഞിനെ മടിയിൽ കിടത്തി അവൾ പാല് കൊടുക്കുന്നുണ്ട്. അവൾക്കടുത്തായി തന്നെ ഞാനും ചെന്നിരുന്നു.
"അനു കൊറേ നാളായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു.....,,"
"mm....??"
"ഞാൻ വേറൊരു ജോലി നോക്കിയാലോ എന്നാലോചിക്കുവാ....!!"
"ഇപ്പൊ പോണ ഈ ജോലിക്കെന്താരു കുറവ്....??"
"എനിക്ക് വയ്യെടി ക്ലീൻ ചെയ്ത് ചെയ്ത് മടുത്ത്.....!!"
"മക്കക്ക് പിന്നെ ക്ലിനിങ് അല്ലായിരുന്നോ ഇഷ്ട്ടം....?? ഇപ്പൊയെന്ത് പറ്റി....??"
"ഇഷ്ട്ടൊക്കെ ആയിരുന്നു., പക്ഷെ ഇതിന് ഇത്രയും പാടുണ്ടാവൂന്ന് ഞാനിറിഞ്ഞോ..??"
"mm. നീ വേറെ എവിടേലും നോക്കുന്നുണ്ടോ....??"
"അഹ് ഒന്നുരണ്ടിടത്ത് അന്വേഷിച്ചു. വല്ലതും കിട്ടോന്ന് നോക്കട്ടെ....!!"
"അപ്പൊ അളിയനും
💬 Comments
View all comments