Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
ജോലിയിൽ ആയിരിക്കും, ആ അവസരം മുതലെടുത്തു അവൾ പെട്ടെന്ന് തന്നെ കാർത്തികിന് Whatsapp ൽ ഒരു ഓഡിയോ മെസ്സേജ് അയച്ചു....
"കർത്തീ തീരെ സുഖം ഇല്ല, നല്ല പനിയാണ്... ഇന്ന് വിളിക്കില്ല, Good നൈറ്റ് " എന്നായിരുന്നു ആ ഓഡിയോ സന്ദേശം....
ഫെസ്സ ഫോണും ഓഫ് ചെയ്തു വെച്ചു കിടന്നു, ഹാഷിം ചൂട് വെള്ളവുമായി വരുമ്പോളെകും ഫെസ്സ കിടന്നിരുന്നു...
ഹാഷിം അവളെ മെല്ലെ തട്ടി വിളിച്ചു "ഫെസ്സ ദ വെള്ളം " പക്ഷെ അവളുടെ മറുപടിയൊന്നും കിട്ടിയില്ല, അവൾ ഉറക്കത്തിലേക് വീണു കഴിഞ്ഞിരുന്നു... ഹാഷിം വെള്ളം ടേബിളിൽ വെച്ചു ലൈറ്റ് അണച്ചു വന്നു കിടന്നു....
കാലത്ത് എലാം പതിവ് പോലെ, ഹാഷിം പള്ളിയിൽ പോയിട്ട് വന്നു ഫെസ്സ ഉറക്കത്തിലാണ്, ഹാഷിം ലുബ്നയെ വിളിച്ചെണീപ്പിച്ചു കുളിപ്പിച്ചു ഭക്ഷണമോക്കെ റെഡി ആക്കി ഫെസ്സയുടെ അടുത്ത് വന്നു നോക്കി, അവൾ അപ്പോളും നല്ല ഉറക്കത്തിലാണ്.... ഹാഷിം വിളിക്കാൻ നിന്നില്ല, കുഞ്ഞിന് ഭക്ഷണമൊക്കെ കൊടുത്ത് വാൻ കയറ്റി വിട്ടു...
ഹാഷിം തിരിച്ചു റൂമിലേക്കു വന്നു, ഫെസ്സ അപ്പോളും ഉറക്കത്തിലാണ്....
ഹാഷിം : ഫെസ്സ .....?
ഹാഷിം അവളെ ഒന്ന് തൊട്ട് നോക്കി, ചൂടൊന്നും ഇല്ല....
ഹാഷിം : ഫെസ്സ.... ഡീ.... എണീക്ക്... എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്...
ഫെസ്സ ഒന്നും മിണ്ടിയില്ല അവൾ ഒന്ന് മൂളുക മാത്രം ചെയ്തു...
ഹാഷിം വീണ്ടും വീണ്ടും വിളിച്ചു നോക്കി, പക്ഷെ രക്ഷയില്ല.... അവസാനം ഭക്ഷണമൊക്കെ ടേബിളിൽ എടുത്തു വെച്ചു ഹാഷിം ഒന്ന് കൂടി പോയി വിളിച്ചു നോക്കി...
ഹാഷിം : ഫെസ്സ.... ഫെസ്സ....
ഫെസ്സ : ഹ്മ്മ്......
💬 Comments
View all comments