Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
സൈൻ ചെയിതാൽ മതി.... കൂടിപ്പോയാൽ ഒരു അര മണിക്കൂർ അത് കഴിഞ്ഞാൽ ഞാൻ ഫ്രീയായി....
കാർത്തിക് : എന്ന നമ്മുക്ക് ഒരുമിച്ചു പോവാം... ഓഫീസിലേക്ക്....
ഫെസ്സ : നീ നാളെ ലീവ് എടുത്തോ? അപ്ലൈ ചെയ്തോ?
കാർത്തിക് : 75 ഡേയ്സ് ലീവ് കൈയിൽ കിട്ടി മോളെ, നീ നേരത്തെ വിളിച്ചപ്പോ തന്നെ ഞാൻ ലീവ്ന് അപ്ലൈ ചെയ്തു, അര മണിക്കൂറിൽ കിട്ടുകയും ചെയ്തു....
ഫെസ്സ : എന്റെ കാർത്തി........ നമിച്ചു...
കാർത്തിക് : താങ്കു..... താങ്കു.....
ഫെസ്സ : പോടാ.....
ഫെസ്സ : അപ്പോ നാളെ നീ ഇങ്ങോട്ട് വരുവോ?
കാർത്തിക് : ആ ഡീ.... അതല്ലേ ഈ പറയുന്നേ.... ഞാൻ വന്ന് പുറത്ത് വെയിറ്റ് ചെയ്യാം.... ഹാഷിം ഇറങ്ങിയാലുടൻ നീ വാ..... നമ്മുക്ക് ആദ്യം നിന്റെ ഓഫിസിൽ പോവാം, പിന്നെ നേരെ ഷോപ്പിങ്....
ഫെസ്സ : ഉമ്മ..... Done.....
കാർത്തിക് : ഇന്നാ പിടിച്ചോ..... ഉമ്മ ഉമ്മ ഉമ്മ്മ്മ്മ്മ്മ.......
ഫെസ്സ : ആർക് വേണം.... ഈ വൃത്തികെട്ട ഉമ്മ.....
അവർ അവരുടെ പതിവ് സല്ലാപങ്ങളിലേക് കടന്നു.....
രാവിലെ ഹാഷിം വിളിച്ചപോളാണ് ഫെസ്സ കണ്ണ് തുറന്നത്....
അവൾ പതിവുപോലെ പ്രഭാത കർമങ്ങൾ ഒക്കെ ചെയിതു വന്നു, ലൂബ്നയെ സ്കൂളിലയച്ചു അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങി...
താഴെ എത്തി ഹാഷിം അവന്റെ വണ്ടിയിൽ കയറി പക്ഷെ ഫെസ്സ അവിടെ തന്നെ നിന്നു, എന്തോ ബാഗിൽ അന്വേഷിക്കുന്നത് പോലെ ഹാഷിം കണ്ടു...
ഹാഷിം : ഫെസ്സ.... എന്തുപറ്റി....?
ഫെസ്സ : കി എടുത്തില്ലെന്ന് തോന്നുന്നു...
ഫെസ്സ
💬 Comments
View all comments