Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
: ഹാഷിം വിട്ടോ, ഞാൻ പോയി കി എടുത്തിട്ട് വരാം...
ഹാഷിം : ശെരി... ഷോപ്പിങ് കഴിയാൻ ലേറ്റ് ആവുമോ?
ഫെസ്സ : ഇല്ല..... പെട്ടെന്ന് വരും...
ഹാഷിം കൈ കൊണ്ട് ബൈ കാണിച്ചു വണ്ടി ഫ്ലാറ്റിന്റെ പുറത്തേക്ക് എടുത്തു... ഫെസ്സ അവന്റെ വണ്ടി പോവുന്നതും നോക്കി നിന്നു.... അപ്പോള്ളാണ് ഫെസ്സ അത് ശ്രദ്ധിച്ചത്.... ഹാഷിമിന്റെ വണ്ടി പോയ വഴിയിൽ ഒരു ചുവന്ന വണ്ടിയുടെ പകുതി കാണുന്നു... ഫെസ്സ ഒന്ന് മുന്നോട്ട് നടന്നു നോക്കി....
അതെ Mercedes Benz GLS 450D.....
അവൾ അതിനെ ഒന്ന് തുറിച്ചു നോക്കി... അതിന്റെ ഹെഡ് ലൈറ്റ് രണ്ട് പ്രാവിശ്യം ഫ്ലാഷ് അടിച്ചു.....
ഫെസ്സ : (മനസ്സിൽ) ഉഫ്.... ലുട്ടാപ്പി ഇന്നലെ ഇവിടെ കിടന്നാണോ ഉറങ്ങിയത്....
അവൾ നേരെ അതിന്റെ അടുത്തേക്ക് നടന്നു, പാസ്സഞ്ചർ ഡോറിന്റെ അടുത്തെത്തിയപ്പോൾ കാർത്തിക് അത് അകത്തു നിന്നും തുറന്നു കൊടുത്തു....
ഫെസ്സ : എന്റെ പൊന്ന് കാർത്തി, ഇന്നലെ റോഡിൽ ആണോ ഉറങ്ങിയത്? ഇതേപ്പോ എത്തി ഇവിടെ?
കാർത്തിക് : കിടന്നിട്ട് ഉറക്കം വരണ്ടേ എന്റെ മോളെ, 5 മണിക്ക് എണീച്ചു പല്ലും തുടച്ച് നേരെ വിട്ടു ഇങ്ങോട്ട്.
ഫെസ്സ ഒന്ന് തലയിൽ കൈ വെച്ചുപോയി...
ഫെസ്സ : ഈ പാട്ടിൽ ഒക്കെയുള്ള "ബല്ലാത്ത ജാതി" എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?
കാർത്തിക് ഒന്ന് ഫെസ്സയെ നോക്കി.... അവൾ തല പൊതി ചിരിക്കുന്നുണ്ട്...
കാർത്തിക് : ആ ചളിഞ്ഞ കോമഡി കഴിഞ്ഞെങ്കിൽ വണ്ടി എടുത്തോട്ടെ?
ഫെസ്സ : ശെരി സാറെ, എന്ന അങ്ങ്ട് എടുത്തോ, ന്താ ഇപ്പോ
💬 Comments
View all comments