Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
കിടകട്ടെ..... നാളെ വിളികാം...
കാർത്തിക് : ശെരി വാവേ, പോയി കിടന്നോ.... ഞാനും കുളിച്ചിട്ട് പോയി കിടക്കും...
ഫെസ്സ : Bye ടാ.... ഉമ്മ...
കാർത്തിക് : Bye മോളെ.... ഉമ്മ...
ഫെസ്സ ഫോൺ കട്ട് ചെയ്തു... കണ്ണടച്ച് കിടന്നു.... ഇടി മിന്നലിന്റെ മുഴകം റൂം മുഴുവൻ കുലുക്കി വിറപ്പിച്ചു....
10 ദിവസം കൂടി കഴിഞ്ഞാൽ ഫസീനത്ത പറഞ്ഞത് അവൾ ഓർത്തു.... ഇടിയും, മിന്നലും, മഴയും.... തണുപ്പത്ത് കാർത്തിക്കിന്റെ കൂടെ ഒരു പുതപ്പിനടിയിൽ.... അവൾ അതും സ്വപ്നം കണ്ട് പതിയേ കണ്ണുകൾടച്ചു...
വെളുപ്പിന് കുട്ടികളുടെ ഒച്ച കേട്ടിട്ടാണ് ഫെസ്സ ഉറക്കം എണീച്ചത്....
അവൾ പതിയെ റൂം തുറന്ന് പുറത്തേക്ക് വന്നു.... കുടുംബക്കാർ എല്ലാരും ഉണ്ട്, ആ വലിയ കൊട്ടാരം പോലുള്ള വീട്ടിൽ ഇനിയും ആളുകൾക്കു താമസിക്കാൻ സ്ഥലം ധാരാളം ഉണ്ട്, രണ്ടാം നിലയിലാണ് ഫെസ്സയുടെയും ഹാഷിമിന്റെയും റൂം.... അവൾ പതിയെ സ്റ്റെപ് ഇറങ്ങി താഴെ വന്നു.... കുട്ടികൾ മുഴുവൻ അവൾക് ചുറ്റും കൂടി....
ഫെസ്സ : ഇവർക്കിന്ന് സ്കൂൾ ഇല്ലേ?
സുബൈദ : (ഫെസ്സയുടെ ഇക്കാകയുടെ ഭാര്യ) മഴയല്ലേ ഫെസ്സ്... സ്കൂളൊക്കെ ലീവ് ആ....
ഹാജറ : (രണ്ടാമത്തെ ഇക്കാക്കയുടെ ഭാര്യ) നീ വാ.... വന്ന് വല്ലതും കഴിക്ക്...
ഫെസ്സ : അ.... നിങ്ങള് എടുത്ത് വെക്ക്... ഞാൻ ഒന്ന് പല്ല് തുടച്ചിട്ട് വരാം...
ഫെസ്സ നേരെ ബാത്രൂംമിലൊക്കെ പോയിട്ട് വന്നു ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു മൊബൈലും കൊണ്ട് മുകളിലത്തെ സിറ്റ് ഔട്ടിൽ എത്തി...
കാർത്തിക് മഴയുടെയും, കാടും തോടും പുഴയുമൊക്കെയായി ഒരുപാട് വീഡിയോസ് അയച്ചു വെച്ചിട്ടുണ്ട്... അവൾ അത് ഓരോന്നും നോക്കി.... അവന്റെ നാട്, അല്ല തന്റെ ജീവന്റെ നാട്.... എന്ത് സുന്ദരം.... എത്രവ മനോഹരം.... കോഴിക്കോട് ഈ ടൌൺ പോലെയല്ല കണ്ണൂർ മലഞ്ചരിവ്....
ഫെസ്സ കാർത്തിക്നെ ഫോണിൽ വിളിച്ചു.... അവൻ കട്ട് ചെയ്തു....
അവൾ വീണ്ടും വിളിക്കാൻ തുടങ്ങുമ്പോളേകും അവന്റെ Video Call വന്നു....
അവൾ എടുത്തു.....
കാർത്തിക് : ഫെസ്സ കുട്ടി.... ഇത് നോക്ക്....
കുത്തിയോഴുകുന്ന വെള്ളചാട്ടം കാണിച്ചു കൊണ്ടവൻ ചോദിച്ചു....
ഏതോ കുന്നിൻമുകളിൽ
💬 Comments
View all comments