Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
ആണെന്ന് അവൾക് മനസ്സിലായി.... നല്ല മഴ ചാറുന്നുണ്ട്....
ഫെസ്സ : ആശാനേ.... ഉറക്കമൊന്നും ഇല്ലേ.... ഇതൊക്കെ എപ്പോ ഇവിടെ എത്തി...
കാർത്തിക് : എന്റെ ഉറക്കമൊക്കെ കഴിഞ്ഞു വാവേ, ദാ നോക്ക്....
അവൻ ഫോൺ ചുറ്റും തിരിച്ചു... അതെ ഒരു മലയുടെ മുകളിൽ, കുറച്ച് ദൂരത്തായി ഒരു വീട് കാണാം....
കാർത്തി : വാവേ, ഏട്ടന്റെ വീട്...
ഫെസ്സ : എന്നെ കൂടി കൂട്ടാമോ?
കാർത്തിക് : പിന്നെന്താ.... കൂട്ടാലോ...
എപ്പോളാ വരുന്നേന്ന് മാത്രം പറഞ്ഞ മതി.... എന്റെ ഉമ്മച്ചി കുട്ടിക്ക് വേണ്ടി ഇവിടെ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്...
ഫെസ്സ : കുറച്ച് ദിവസം കൂടി ക്ഷമിക് എന്റെ കാർത്തി...പിന്നെ ഉമ്മച്ചി പെണ്ണ് മുഴുവനായും നിനക്കുള്ളതാ...
കാർത്തിക് : ഉമ്മ......
ഫെസ്സ : ഉമ്മ.... ഉമ്മ....
കാർത്തിക് : എന്താ വാവേ പരിപാടി...
ഫെസ്സ : മഴയല്ലേ ടാ... എങ്ങനെയെങ്കിലും ഒന്ന് പോയി ആ തള്ളയെ കാണണം അതോടെ ഇവിടുത്തെ പരിപാടി കഴിയും....
കാർത്തിക് : അവിടെത്തെ പരിപാടി കഴിഞ്ഞാലോ.....
ഫെസ്സ : പിന്നെ.......
കാർത്തിക് : പിന്നെ.... ബാക്കി പറ...
ഫെസ്സ : പോടാ... നാണമില്ലാത്തവനെ...
കാർത്തിക് ഒന്ന് പൊട്ടി ചിരിച്ചു.... അതിനിടയിൽ കുട്ടികളൊക്കെ ഫെസ്സയുടെ അടുത്ത് വന്നു....
ഫെസ്സ : ടാ... ഈ പിള്ളേരൊക്കെ ഇവിടെ തന്നെ ഉണ്ട്, ഞാൻ നിന്നെ രാത്രി വിളികാം.....
കാർത്തിക് : ശെരി.... നീ രാത്രി വിളിക്....
കുശലം പറയലും കുട്ടികളുടെ കുസൃതികളുമായി സമയം കടന്നു പോയി, രാത്രി പെട്ടെന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ടു ഫെസ്സ കാർത്തിക്കിനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല.... അവൾ അവളുടെ റൂമിലുള്ള TV യും കണ്ട് ഇരുന്നു.... ഒരു 9:45 ആയിക്കാണും.... കാർത്തികിന്റെ കോൾ വന്നു...
അവൾ സന്തോഷത്തോടെ തുള്ളി ചാടി ഫോൺ എടുത്തു....
ഫെസ്സ : എവിടെയായിരുന്നു മാഷേ ഞാൻ നേരത്തെ എത്ര പ്രാവിശ്യം വിളിച്ചു...
കാർത്തിക് : ഒരു യാത്രയിൽ ആയിരുന്നു പെണ്ണെ, അതാ എടുക്കാൻ പറ്റായിരുന്നേ...
ഫെസ്സ : എവിടെ പോയതാ?
കാർത്തിക് : കോഴിക്കോട്...
ഫെസ്സ : പടച്ചോനെ....
💬 Comments
View all comments