0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 408

എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ്."

"എന്നാൽ താൻ പറ." അത്ര താല്പര്യം ഇല്ലാതെയാണ് അയാൾ അത് പറഞ്ഞത്.

"കഴിഞ്ഞ ഞായറാഴ്ചയാണ് നിങ്ങളുടെ മകൾ രശ്മിയുടെ ബോഡി കണ്ടെത്തിയത്. ശരിയല്ലേ.?"

"അതെ. എനിക്കും അറിവുള്ളതാണല്ലോ. നിങ്ങളല്ല അത് കണ്ടെത്തിയത് പോലീസ് ആയിരുന്നു, അതും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു."

"അവളെ കാണാതായ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ.?"

"അതെനിക്ക് മറക്കാൻ കഴിയില്ലല്ലോ.? കഴിഞ്ഞ അതിനുമുമ്പത്തെ ചൊവ്വാഴ്ച അതായത് മുപ്പത്തിയൊന്നാം തീയതിയാണ്."

''ഓക്കേ. അവളെ കാണാതായി എത്ര ദിവസത്തിനു ശേഷമാണ് അവളുടെ ബോഡി കിട്ടിയത്.?"

"പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞു കാണും."

"അതും ആത്മഹത്യ ചെയ്തിട്ട്. അല്ലേ.?"

"അതെ."

"വീട്ടിൽനിന്ന് ഇറങ്ങിയതിനു ശേഷം ആത്മഹത്യ ചെയ്യാൻ രശ്മി എന്തിന് ഇത്രയും ദിവസങ്ങൾ കാത്തിരിക്കണം.?"

"അതെനിക്കറിയില്ല. അതൊക്കെ പോലീസ് അന്വേഷിക്കുന്നുണ്ട്."

"എങ്കിൽ സാർ ഒന്ന് സ്റ്റേഷനിലേക്ക് വിളിച്ചു നോക്കണം. കേസന്വേഷണം എവിടെ വരെ എത്തി എന്ന് അറിയാമല്ലോ.?"

"അക്കാര്യത്തിൽ കേരള പോലീസ് നിന്നെക്കാളും ഒരുപാട് മുന്നിലാണെന്ന് എനിക്കറിയാം. എങ്കിലും തന്റെ വിശ്വാസത്തിനായി ഞാൻ ഇപ്പോൾ തന്നെ എസ് ഐ സത്യനാഥനെ വിളിച്ച് സംസാരിക്കാം."

പ്രേമചന്ദ്രൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു എസ് ഐ സത്യനാഥന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ സർ, പ്രേമചന്ദ്രനാണ്." അപ്പുറത്ത് ഫോണെടുത്ത ഉടൻ ആവേശത്തോടെ ഫോണിലെ ലൗഡ്സ്പീക്കർ ഓൺ ആക്കി കൊണ്ട് അയാൾ പരിചയപ്പെടുത്തി.

"ഏത് പ്രേമചന്ദ്രൻ.?" അജ്ഞതയോടെ സത്യനാഥൻ ചോദിച്ചു.

"സർ കഴിഞ്ഞ ഞായറാഴ്ച കത്തിക്കരിഞ്ഞ രീതിയിൽ ഒരു ബോഡി കണ്ടെത്തിയിരുന്നില്ലേ.? രശ്മി ചന്ദ്രന്റെ.? ആ കുട്ടിയുടെ അച്ഛനാണ് ഞാൻ." തെല്ല് വിഷമത്തോടെയാണെങ്കിലും അയാൾ പരിചയപ്പെടുത്തി.

💬 Comments

View all comments