0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 407

ഒന്നു നിർത്തി. അവൻ മനസ്സിൽ എന്തോ ആലോചിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു.

"അലി നീ പോയിട്ട് ഒരു ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങിയിട്ട് വാ." പോക്കറ്റിൽ നിന്നും അമ്പത് രൂപ എടുത്ത് അലിക്ക് നേരെ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.

"എന്താ സാർ പെട്ടെന്ന് സിഗരറ്റ് വലിക്കാൻ ഒരു തോന്നൽ." അവൻ കൈ നീട്ടി അത് വാങ്ങി കൊണ്ട് അരുണിനോട് ചോദിച്ചു.

"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല നീ പറഞ്ഞത് കേട്ടാൽ മതി. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട." അരുൺ സ്വരമൊന്നു കടുപ്പിച്ചു.

"ഓക്കേ സർ." ചെറിയൊരു വിഷമത്തോടെ ആയിരുന്നു അലി അത് പറഞ്ഞത്. തൊട്ടടുത്തുള്ള കട തിരഞ്ഞ് റോഡിലേക്കിറങ്ങി.

അലി പോയതിനുശേഷം അരുൺ ബൊലേറോ ഗേറ്റിംഗ് അകത്തേക്ക് കയറ്റി മരത്തിന്റെ ഒരു സൈഡിൽ നിർത്തിയശേഷം അതിൽ നിന്നും ഇറങ്ങി. അവൻ പരിസരം ഒന്ന് വീക്ഷിച്ചു. സിറ്റൗട്ടിൽ ആരുമുണ്ടായിരുന്നില്ല. വാതിൽ ചാരി കിടക്കുകയായിരുന്നു.

അരുൺ കോളിംഗ് ബെല്ലിൽ വിരലമർത്തി.

വാതിൽ തുറന്നത് പ്രേമചന്ദ്രൻ തന്നെയായിരുന്നു.

"ഉം.. എന്താ." പുറത്ത് അരുണിനെ കണ്ടപ്പോൾ ഗൗരവത്തോടെ അയാൾ ചോദിച്ചു.

"സർ, രശ്മിയുടെ കേസുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാൻ ആണ് ഞാൻ ഇന്ന് വന്നത്." അരുൺ വാക്കുകളിൽ വിനയം കലർത്തികൊണ്ട് പറഞ്ഞു.

"തന്നോട് ഞാൻ പറഞ്ഞതല്ലേ, ഇനി ആ കേസിന് പിന്നാലെ നടക്കണ്ട എന്ന്. അതിനി പോലീസ് അന്വേഷിച്ചോളും. എനിക്ക് നിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു." നിർവികാരതയോടെ അയാൾ പറഞ്ഞു.

"സോറി സർ, എന്നിൽ നിന്ന് നിങ്ങൾക്ക് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാൻ അല്ല ഞാൻ വന്നത്."

"പിന്നെ.?"

"എന്റെ ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്ന്

💬 Comments

View all comments