Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]
തീർത്തശേഷം വന്നു. ശേഷം അവർ ഒന്നിച്ചിരുന്ന് ചായ കുടിച്ചു.
അതുകഴിഞ്ഞ് അലി കുളിക്കാൻ പോയി. കുളി കഴിഞ്ഞ് അവൻ മടങ്ങി വന്നപ്പോൾ ഒരു പഴയ തുടങ്ങിയ വസ്ത്രമായിരുന്നു ധരിച്ചത്. അവന്റെ കയ്യിൽ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവന്റെ പഴകി തുടങ്ങിയ വസ്ത്രം കണ്ടപ്പോൾ അരുൺ നിന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി. അവൻ വേഗം അലിയെയും കൂട്ടി അലിക്ക് ഡ്രസ്സ് വാങ്ങാനായി പുറപ്പെട്ടു. തരക്കേടില്ലാത്ത ഒരു ടെക്സ്റ്റൈൽസിൽ കയറി അവൻ അലിക്ക് രണ്ടുമൂന്നു ജോഡി ഡ്രസ്സുകൾ വാങ്ങി.
അലിയോട് ട്രയൽ റൂമിൽ വെച്ച് തന്നെ ഡ്രസ്സ് മാറി വരാൻ അരുൺ പറഞ്ഞു. അരി അപ്രകാരം തന്നെ ചെയ്തു. ബാക്കിയുള്ള ഡ്രസ്സുകൾ ഒരു കവറിലാക്കി അരുൺ തന്നെ ബൊലേറോ യുടെ പിൻസീറ്റിലെക്കിട്ടു.
അരുൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോൾ അലി ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
"അലി, ഡ്രസ്സ് വീട്ടിൽ വച്ച ശേഷം നമ്മൾ നേരെ പോകുന്നത് പ്രേമചന്ദ്രനെ കാണാനാണ്. പ്രേമചന്ദ്രൻ ഇനി ഈ കേസ് അന്വേഷിക്കേണ്ട എന്നാണ് എന്നോട് അവസാനമായി പറഞ്ഞത്. ഈ കൂടിക്കാഴ്ചയോടു കൂടി അദ്ദേഹത്തിന്റെ ആ വാക്ക് മാറ്റിയെടുക്കണം."
"ശരി സാർ." അലി മറുപടി നൽകി.
അരുണിന്റെ വീട്ടിലേക്ക് എത്താൻ അവർ അധികം സമയമെടുത്തില്ല. അരുൺ അലിക്കായി വാങ്ങിയ ഡ്രസ്സ് അലമാരയിൽ വച്ച് വന്നപ്പോഴേക്കും അലി താനിന്നലെ വരച്ച ചിത്രം കയ്യിൽ എടുക്കുകയായിരുന്നു. ആ ചിത്രം അരുൺ കാണാതെ അവൻ മടക്കി കീശയിൽ നിക്ഷേപിച്ചു.
അപ്പോഴേക്കും പത്ത് മണി ആയിരുന്നു. അവർ പ്രേമചന്ദ്രന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
പ്രേമചന്ദ്രന് വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ അരുൺ വണ്ടി
💬 Comments
View all comments