Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]
പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് നൈറ്റ് പട്രോളിങ്ങിന് പോയ പോലീസുകാർ എത്തിയത്. നേരം വൈകിയതിന് സ്വാമിനാഥൻ അവരോട് തട്ടിക്കയറി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
അരുൺ അലിക്ക് ലാപ്ടോപ്തിരികെ നൽകിയതിന് ശേഷം അത് മുഴുവൻ നോക്കി മനസ്സിലാക്കിയ ശേഷമാണ് അലി ഉറങ്ങാൻ കിടന്നത്. രശ്മിയെ കാണാതായ കേസിൽ താൻ മനസ്സിലാക്കിയതിന്റെ ബാക്കി കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയായിരുന്നു അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്.
ഒരു ദിവസത്തെ ഉറക്കം ക്ഷീണവും യാത്രാ ക്ഷീണവും ഉണ്ടായിരുന്നതുകൊണ്ട് അരുൺ കിടന്ന് ഉടൻതന്നെ ഉറങ്ങിപ്പോയി.
രാവിലെ ഉണരുമ്പോൾ അലി ഉറക്കമായിരുന്നു. അവൻ അലിയെ ശല്യം ചെയ്യാതെ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. അതിനുശേഷം അയാൾ ഭക്ഷണം വാങ്ങാൻ ആണ് പോയത്.
ഭക്ഷണം വാങ്ങി വരുമ്പോഴും അലി ഉറക്കമായിരുന്നു. കഴിക്കാനുള്ള പാത്രം ടേബിളിലേക്ക് എടുത്തു വച്ച ശേഷം അരുൺ അരി കിടക്കുന്ന കട്ടിലിനരികിലെത്തി.
അലി എഴുന്നേൽക്ക് സമയം എട്ടര കഴിഞ്ഞിരിക്കുന്നു. അരുൺ അവനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
അലി മെല്ലെ മൂരി നിർത്തിക്കൊണ്ട് എഴുന്നേറ്റു. ഉറക്കത്തിൽ നിന്നും ഉണർന്ന അവനെ പെട്ടെന്ന് കിടന്ന് സ്ഥലത്തെക്കുറിച്ചും അരുണിനെ കുറിച്ചും ഓർമ്മ വന്നിരുന്നില്ല. അതിന്റെ അങ്കലാപ്പിൽ നിന്നും മുക്തനാകാൻ അവനെ രണ്ട് നിമിഷം വേണ്ടി വന്നു.
"സാറെ ഉമിക്കരി ഉണ്ടോ.?" അലി ഒരു കോട്ടുവായിട്ടുകൊണ്ട് ചോദിച്ചു.
"ഇല്ല. വാഷ് റൂമിൽ പേസ്റ്റ് ഉണ്ട്. നീ പോയി പല്ല് തേച്ചിട്ട് വാ."
"ഞാൻ ബ്രഷ് ഒന്നും എടുത്തിട്ടില്ല സാറേ."
"ടൂത്ത് പേസ്റ്റിന് അടുത്തു തന്നെ പൊട്ടിക്കാത്ത ഒരു കവറിൽ പുതിയ ബ്രഷ് ഉണ്ട്. അത് നിനക്കായി വാങ്ങിയതാണ്."
അലി പല്ലുതേക്കാനായി പോയി. അല്പസമയം കൊണ്ട് തന്നെ അവനും പ്രഭാതകൃത്യങ്ങൾ എല്ലാം
💬 Comments
View all comments