0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 403

തകർക്കുന്നതിന്റെ ശബ്ദം കേൾക്കാതിരിക്കാനാണ് ബാന്റ് കൊട്ടുന്നതെന്നും അയാൾക്ക് മനസ്സിലായി. തങ്ങൾ രണ്ട് പേരെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന യാഥാർഥ്യം അയാൾ തിരിച്ചറിഞ്ഞു.

അയാൾ വേഗം പോലിസ് സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു. അൽപസമയത്തിനകം തന്നെ കോൾ എടുക്കപ്പെട്ടു. "ഹലോ പോലീസ് സ്റ്റേഷൻ."

"എസ് ഐ സ്വാമിനാഥനാണ്. ഞാൻ ഇപ്പോൾ നന്ദൻ മേനോൻ മരണപ്പെട്ട ലോഡ്ജിലാണുള്ളത്. എത്രയും പെട്ടന്ന് രണ്ട് വണ്ടി പോലീസുകാരെ ഇവിടേക്കയക്കണം."

"എന്താ സാർ പ്രശ്നം.?"

"ഈ ലോഡ്ജ് ആക്രമിക്കാനായി ഒരു കൂട്ടം ആളുകൾ എത്തിയിട്ടുണ്ട്. അവരിപ്പോൾ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിന്റെ വാതിൽ തകർക്കാനുള്ള ശ്രമത്തിലാണ്." അയാൾ സംഭവങ്ങൾ വീക്ഷിച്ചു കൊണ്ട് പറഞ്ഞു.

"സാർ ഇപ്പോൾ സ്റ്റേഷനിൽ ജീപ്പൊന്നുമില്ല ഒന്ന് സാർ കൊണ്ട് പോയതാണ് മറ്റ് മൂന്നെണ്ണം നൈറ്റ് പട്രോളിങ്ങിനും."

"എങ്കിൽ നൈറ്റ് പട്രോളിങ്ങിന് പോയവരോട് എത്രയും പെട്ടന്ന് ഇവിടേക്കെത്താൻ പറയൂ."

"ശരി സാർ ഞാൻ അവരെ വിളിച്ച് കാര്യങ്ങൾ അറിയിക്കാം."

"ഓകെ." സ്വാമിനാഥൻ കേൾ കട്ട് ചെയ്തു.

സ്വാമിനാഥനൻ നോക്കി നിൽകെ അവർ വാതിൽ തകർത്ത് അകത്ത് കയറി. അൽപം കഴിഞ്ഞപ്പോൾ അവർ പുറത്തേക്കിറങ്ങി വരുന്നത് അയാൾ കണ്ടു.

അവർ മടങ്ങുന്നത് നോക്കി നിസ്സഹായനായി നിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു. ജീപ്പ് കുറച്ചകലെ മാറ്റിയിട്ടത് കൊണ്ട് അവരെ പിന്തുടരാനും അയാൾക്ക് കഴിഞ്ഞില്ല.

അവർ പോയിക്കഴിഞ്ഞപ്പോൾ കോൺസ്റ്റബിൾ രാമനോടൊപ്പം സ്വാമിനാഥൻ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു.

വലിച്ചു പറിച്ച് കളഞ്ഞ Do Not cross Police എന്നെഴുതിയ റിബണും തകർന്നു കിടക്കുന്ന വാതിലും അയാൾ കണ്ടു. അകത്ത് കയറി പരിശോദന നടത്തിയെങ്കിലും അയാൾക്ക് കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

💬 Comments

View all comments