0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 402

രാകേഷും നാലഞ്ച് പേരും ബൈക്കിൽ നിന്നിറങ്ങി നന്ദൻ മേനോന്റെ മുറി ലക്ഷ്യമാക്കി നടന്നു. വാതിൽ ചവിട്ടിത്തുറന്ന് അവർ അകത്ത് കയറി. അവർ തങ്ങളുടെ കയ്യിൽ കരുതിയിരുന്ന ടോർച്ചുകൾ പ്രകാശിപ്പിച്ച് തിരച്ചിലാരംഭിച്ചു.

ഹാളിനുള്ളിലെ തറയിൽ കിടന്നിരുന്ന ആ വോയ്സ് റെക്കോർഡർ കണ്ടെത്താൻ വലിയ തിരച്ചിലിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.

"ടാ സാധനം കിട്ടി ഇനി എത്രയും പെട്ടന്ന് മടങ്ങണം." രാകേഷ് കൂടെ വന്നവരോടായി പറഞ്ഞു. രാകേഷ് ആ വോയ്സ് റെക്കോർഡർ കീശയിലിട്ടു.

അവർ ആറുപേരും കൂടി പുറത്തേക്കിറങ്ങി. അവർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ കയറിയപ്പോൾ അവിടെ ബാന്റ് മുഴക്കിക്കൊണ്ടിരുന്നവരും അത് നിർത്തി ബൈക്കുകളിൽ കയറി. അവരത് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

രാത്രി പന്ത്രണ്ട് മണിയോടെ രാകേഷും കൂട്ടരും ഇരുപതോളം ബൈക്കുകളിലായി നന്ദൻ മേനോന്റെ ലോഡ്ജിന് മുമ്പിലെത്തിയത് എസ് ഐ സ്വാമിനാഥൻ കണ്ടു. എല്ലാ ആളുകളും ഉപയോഗിക്കുന്നത് ഒരു പോലെയുള്ള ബെെക്കുകൾ. അവരുടെ വസ്ത്രങ്ങളുടെ കളറും ഒരുപോലെ തന്നെ. അവർ മങ്കി ക്യാപ് ഉപയോഗിച്ച് മുഖം ഭാഗികമായി മറച്ചിരുന്നു.

അയാൾ നോക്കി നിൽകെ ആ ബൈക്കുകളിൽ നിന്നിറങ്ങിയ കുറച്ച് പേർ വലിയ ബാന്റ് നിലത്തിറക്കിവെച്ച് അതിലടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി.

"എന്താ സാർ ഇത്." പുറത്ത് നടക്കുന്ന സംഭവ വികാസങ്ങൾ കണ്ട് രാമൻ എസ് ഐ സ്വാമിനാഥനോട് ചോദിച്ചു.

"അറിയില്ല. നമുക്ക് നോക്കാം." അയാൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.

അപ്പോഴാണ് ബൈക്കിൽ നിന്നിറങ്ങിയ കുറച്ച് പേർ നന്ദൻ മേനോന്റെ കോട്ടേഴ്സിന് നേരെ പോകുന്നത് സ്വാമിനാഥൻ കണ്ടത്. തങ്ങൾ കാണുന്നതൊന്നും യാദൃശ്ചിക സംഭവമല്ല പ്ലാൻ ചെയ്തതാണെന്ന് അയാൾക്ക് മനസ്സിലായി.

വാതിൽ

💬 Comments

View all comments