0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 410

കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്."

"എന്താണ് സാർ ആ കാര്യം." അയാൾ അത്യാകാംഷയോടെ ചോദിച്ചു.

"നമ്മളൊന്നും കരുതിയത് പോലെ രശ്മി മരണപ്പെട്ടിട്ടില്ല. അവളിപ്പോഴും നമ്മൾ പാർക്കുന്ന ഈ സിറ്റിയിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്."

"സർ സത്യമാണോ ഈ പറയുന്നത്.?" അയാളുടെ ആകാംക്ഷ പിന്നെയും വർദ്ധിച്ചു.

"അതെ. അവൾ ഇപ്പോഴും കുഴപ്പമൊന്നും കൂടാതെ ജീവിച്ചിരിപ്പുണ്ട്."

"അതെങ്ങനെ മനസ്സിലായി സാർ."

"അത് ആദ്യമായി മനസ്സിലാക്കിയത് ഞാൻ ആയിരുന്നില്ല. എന്റെ സഹപ്രവർത്തകനായിരുന്ന നന്ദൻ മേനോനായിരുന്നു. അത് മനസ്സിലാക്കിയത് കൊണ്ട് അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു."

"എന്നാണ് സർ ഈ സംഭവം." നന്ദൻ മേനോന്റെ മരണവാർത്ത അറിഞ്ഞിട്ടില്ലായിരുന്നതിനാൽ ചെറിയൊരു വിഷമത്തോടെ അയാൾ ചോദിച്ചു.

"ഇന്നലെ.." തുടർന്ന് അരുൺ നന്ദൻ മേനോൻ മരണവും അതിന് ഹേതുവായ വോയിസ് റെക്കോർഡിലെ ഉള്ളടക്കത്തെ കുറിച്ചും അയാളോട് വിശദീകരിച്ചു.

"നിങ്ങൾ ഈ പറയുന്നത് എനിക്ക് വിശ്വസിക്കാമോ.?" എല്ലാം കേട്ടു കഴിഞ്ഞ ശേഷം അവിശ്വസനീയതയോടെ പ്രേമചന്ദ്രൻ ചോദിച്ചു.

"നൂറ് ശതമാനം വിശ്വസിക്കാം."

"അപ്പോൾ പന്ത്രണ്ടാം തീയതി ആണല്ലേ എന്റെ മോളെ കാണാൻ അവരുടെ ബോസ് വരുന്നത്.?"

"അതെ."

"സർ. പ്ലീസ് ഡൂ സംതിങ്. എന്റെ മോളെ എങ്ങനെയെങ്കിലും രക്ഷിക്കണം. അതിന് പകരമായി നിങ്ങൾക്ക് ഞാൻ എന്തു വേണമെങ്കിലും തരാം." അയാൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

"അപ്പോൾ ഞാൻ ഈ കേസ് ഒഴിവാക്കേണ്ട.?" ഒരു കള്ളച്ചിരിയോടെ അരുൺ ചോദിച്ചു.

"വേണ്ട സാർ, ഇപ്പോൾ നിങ്ങളെ എനിക്ക് വിശ്വാസമാണ്. മുമ്പ് നിങ്ങളെ വേദനിപ്പിച്ചതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്."

"ഓക്കേ എങ്കിൽ പിന്നെ നമുക്ക് ഒരു ചായ ഒക്കെ ആവാം. അല്ലേ.?"

"ഷുവർ സർ. എന്റെ മനസ്സിൽ നിങ്ങളോട്

💬 Comments

View all comments