0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 411

ഉണ്ടായിരുന്നോ തെറ്റിദ്ധാരണ കാരണമാണ് ഇത്രയും നേരം നിങ്ങളോട് ഞാൻ ആഥിത്യ മര്യാദ പോലും കാണിക്കാതിരുന്നത്. ഞാൻ തന്നെ ചായ കൊണ്ടു വരാം." അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

"ഭാര്യ ഇവിടെ ഇല്ലേ.?"

"ഇല്ല. അവൾ അവളുടെ വീട്ടിൽ പോയതാണ്."

"ഒക്കെ എങ്കിൽ മൂന്ന് ക്ലാസ്സ് ചായ ഉണ്ടായിക്കോട്ടെ."

"നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ." സംശയത്തോടെ അയാൾ ചോദിച്ചു.

"ഒരാൾ കൂടി വരാനുണ്ട്." അരുൺ മറുപടി നൽകി.

പ്രേമചന്ദ്രൻ ഹാളിൽ നിന്നും കിച്ചണിലേക്ക് നടക്കുന്നത് നോക്കി അരുൺ കസേരയിലേക്ക് ചാരിയിരുന്നു.

കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടതിനു ശേഷമാണ് അരുൺ ആയിരത്തിൽ നിന്നും പിന്നെ എഴുന്നേറ്റത്. കോളിംഗ് ബെൽ അടിച്ചത് സിഗരറ്റ് വാങ്ങി വരുന്ന അലി ആവാം എന്നൊരു ഊഹം അരുൺ ഉണ്ടായിരുന്നു.

അവൻ വാതിലിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങുന്നത് തന്നെ അടുക്കളയിൽ നിന്ന് ധൃതിയിൽ പ്രേമചന്ദ്രനും വരുന്നുണ്ടായിരുന്നു. കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കാൻ ആയിരുന്നു അയാൾ ധൃതിയിൽ വന്നത്.

"നിങ്ങൾ അവിടെ ഇരുന്നോളൂ. വാതിൽ ഞാൻ തുറന്നു വിടാം." വാതിൽ തുറക്കാനായി പോകുന്ന അരുണിനോടായി അയാൾ പറഞ്ഞു.

"എന്റെ കൂടെ ഒരാൾ കൂടി വരാനുണ്ട്. അവൻ ആണോ എന്ന് നോക്കാനാണ് ഞാൻ വന്നത്." അരുൺ തിരിഞ്ഞു നിന്നുകൊണ്ട് പ്രേമചന്ദ്രന് മറുപടി നൽകി.

"ഓക്കേ." പ്രേമചന്ദ്രൻ വാതിലിന് സമീപിച്ചു കൊണ്ട് പറഞ്ഞു ശേഷം അയാൾ വാതിലിൻ ടവർ ബോൾട്ട് നീക്കി വാതിൽ തുറന്നു. നോക്കിയപ്പോൾ പുറത്ത് ഒരു പയ്യൻ നിൽക്കുന്നുണ്ട്.

"നീ ഏതാടാ." ആ പയ്യനെ മനസ്സിലാവാത്തത് കൊണ്ട് പ്രേമചന്ദ്രൻ അവനോടായി ചോദിച്ചു.

"ഇതാണ് സർ

💬 Comments

View all comments