0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 398

ഇല്ലാതാക്കുന്നത്."

"മനസ്സിലായി ഏട്ടാ. ഞാൻ പോയി പെട്ടെന്ന് തന്നെ തിരിച്ചു വരാം." രാകേഷ് സൂര്യനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

"ഇനി എന്താണ് സാർ അടുത്ത പരിപാടി." ഭക്ഷണം കഴിച്ചശേഷം, കൈ കഴുകുന്ന അതിനിടയിൽ അലി അരുണിനോട് ചോദിച്ചു.

നന്ദന്റെ ലോഡ്ജ് വരെ ഒന്നു പോകണം. ഇന്ന് രാത്രി അവിടെ നന്ദന കൊലപാതകികൾ വരുന്നുണ്ടെങ്കിൽ അവർ ആരാണെന്ന് അറിയാം." ആലോചനയോടെ അരുൺ പറഞ്ഞു.

"അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല സാർ. കാരണം അവരെവിടെ വരുന്നുണ്ടെങ്കിൽ അത് നിങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാവും. അതുകൊണ്ടുതന്നെ ഒരു കടമ്പയെ മറികടക്കാനുള്ള മുൻകരുതലും അവരെടുത്തു കാണും."

"നീ എന്താണ് ഈ പറഞ്ഞു വരുന്നത്. അവരെവിടെ വരുന്നുണ്ടെങ്കിൽ നമുക്ക് അവരെ കണ്ടെത്താൻ എളുപ്പമല്ലേ."

"കണ്ടെത്താൻ അത്ര എളുപ്പം ഉണ്ടാകില്ല. കാരണം നിങ്ങൾ അവിടെ എത്തുകയാണെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാൻ എന്തു മുൻകരുതലാണോ എടുക്കേണ്ടത് അതവർ എടുത്തിട്ടുണ്ടാകും. അതുകൊണ്ട് ഈ രാത്രി നിങ്ങൾ എവിടെ പോകുന്നതിന് വലിയ പ്രയോജനം ഒന്നും ഉണ്ടാകില്ല. വെറുതെ ആ സമയം പാഴാക്കണ്ടാ. ഇന്നലെ രാത്രി ഉറങ്ങാത്തതല്ലേ. ഇനി ഉറങ്ങാം. ബാക്കിയുള്ളത് എന്തും നാളെ നോക്കാം."

"അങ്ങനെയാണെങ്കിൽ അലി ആ ലാപ്ടോപ് ഒന്ന് തരൂ. ഇന്നത്തെയും ഇന്നലത്തെയും വിവരങ്ങൾ അതിൽ രേഖപ്പെടുത്തുന്നുണ്ട്."

"ഓക്കേ സർ. ഞാൻ സാറിന്റെ വർക്ക് കഴിഞ്ഞത്തിനു ശേഷം കേസിനെക്കുറിച്ച് പഠിക്കാം." മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എടുത്ത് അരുണിന്റെ കയ്യിൽ കൊടുത്തുകൊണ്ട് അലി പറഞ്ഞു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

ഡ്യൂട്ടി അവസാനിച്ചശേഷം എസ് ഐ സ്വാമിനാഥൻ പോലീസ് ജീപ്പിൽ കയറി. അയാൾ കോൺസ്റ്റബിൾ രാമന്റെ വീട് ലക്ഷ്യമാക്കി

💬 Comments

View all comments