0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 398

മുന്നോട്ടുനീങ്ങി.

പത്ത് മണിക്ക് മുമ്പ് തന്നെ അയാൾ കോൺസ്റ്റബിൾ രാമന്റെ വീട്ടിലെത്തി. അയാൾ ജീപ്പിൽ നിന്നിറങ്ങി, പരിസരം ഒന്ന് വീക്ഷിച്ചു.

ചാരിയിട്ട വാതിലിലൂടെ വെളിച്ചം പുറത്തേക്ക് അരിച്ച് വരുന്നുണ്ടായിരുന്നു. അയാൾ മുൻവശത്തെ വാതിൽ പതിയെ തട്ടിക്കൊണ്ടു വിളിച്ചു. "രാമേട്ടാ."

"സാറേ കേറി വന്നോളൂ. വാതിൽ കുറ്റി ഇട്ടില്ല. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്." അകത്ത് നിന്നും കോൺസ്റ്റബിൾ രാമന്റെ ശബ്ദം പുറത്തേക്കെത്തി.

ചാരിക്കിടന്ന വാതിൽ തുറന്ന് സ്വാമിനാഥൻ അകത്ത് കയറി. ഹാളിലെ ഡൈനിങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്ന രാമനെയും ഭാര്യയെയും അയാൾ കണ്ടു.

ഇരിക്ക് സാറേ.കഴിച്ചിട്ട് പോവാം. ഒരു പ്ലേറ്റ് എടുത്ത് കസാര ക്ക് മുമ്പിൽ വെച്ച് കൊണ്ട് രാമൻ പറഞ്ഞു.

വിശപ്പുണ്ടായിരുന്നത് കൊണ്ട് ഫോർമാലിറ്റി ക്കൊന്നും നിൽകാതെ സ്വാമിനാഥൻ ആ ക്ഷണം സ്വീകരിച്ചു. രാമൻ അയാളുടെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്പി.

എത്രയും പെട്ടന്ന് അവിടെ നിന്ന് ബറങ്ങണമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ അൽപം വേഗത്തിലാണ് സ്വാമിനാഥൻ ഭക്ഷണം കഴിച്ചത്.

ഭക്ഷണത്തിനു ശേഷം നേരം കളയാതെ അവർ പോകാനിറങ്ങി. ഇറങ്ങാൻ നേരം ഭാര്യയോട് യാത്ര പറയാനും രാമൻ മറന്നില്ല.

രാത്രി ഏകദേശം പത്തര മണിയോടെയാണ് എസ് ഐ സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിന് സമീപം എത്തിയത്. പോലീസ് ജീപ്പ് കുറച്ചു ദൂരെ മറ്റാരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് പാർക്ക് ചെയ്ത ശേഷം ലോഡ്ജ് കാണുന്ന രീതിയിൽ എന്നാൽ അവരെ അത്രപെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് ഇരിപ്പുറപ്പിച്ചു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

"രാകേഷ് എല്ലാം റെഡിയല്ലേ.?" ചോദ്യം സൂര്യന്റെ വകയായിരുന്നു. ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്ത ശേഷം സൂര്യനെ കാണാൻ വന്നതായിരുന്നു

💬 Comments

View all comments