Chapter Title : ദിവ്യ പ്രണയം [Eros]
കൈയിൽ വന്നു പിടിച്ചു. ഞാൻ അയാളുടെ മുഖത്തേക് നോക്കി.
മോനെ…. നിനക്കും നിന്റെ വീട്ടുകാർക്കും നാണക്കേട് ഉണ്ടാക്കിയത് എന്റെ മകൾ ആണ്.എനിക്ക് ഇനി അങ്ങനെ ഒരു മകൾ ഇല്ല.എന്റെ മനസിൽ അവൾ മരിച്ചു കഴിഞ്ഞു. എവിടെ വെച്ച് മോനും മോന്റെ വീട്ടുകാർക്കും ഉണ്ടായ നാണക്കേടിന് ഞാനും നിന്റെ അച്ഛനും ഒരു പരിഹാരം കണ്ടുപിടിച്ചിട് ഉണ്ട്. എത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ ആണ് പറഞ്ഞു നിർത്തിയത്
ഞാൻ അച്ഛനെ നോക്കി അവിടെ ഒരു ചെറു ചിരി ആണ് കണ്ടത്. പെൺകുട്ടിയുടെ അച്ഛൻ വീണ്ടും തുടർന്നു.. എന്റെ ചേട്ടന്റ മകൾ ദിവ്യയെ വിവാഹം മോൻ തയ്യാർ ആണോ?
?
ആ ചോദ്യം എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. എല്ലാരും എന്റെ മറുപടിക്കു വേണ്ടി കാത്ത് നിക്കുക ആണ്. എനിക്ക് ദിവയോട് സംസാരിക്കണം… ഞാൻ മറുപടി പറഞ്ഞു.
അമ്മയുടെ മുഖത് നോക്കിയപ്പോൾ എന്തൊക്കെയോ പ്രതീക്ഷിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ എന്നെ ഒരു റൂം കാണിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ റൂമിലേക്കു കയറി. അവിടെ ദിവ്യ ഉണ്ടായിരുന്നു. അവൾ ജനലിലൂടെ പുറത്തേക് നോക്കി നിക്കുകയാണ്.അപ്പോൾ ആണ് ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്
അവളുടെ വേഷം ഹാഫ് സാരീ ആയിരുന്നു.. തലയിൽ മുല്ലപ്പൂവ്. നിതംബം വരെ നീളത്തിൽ ഉള്ള മുടി. ഞാൻ വരുന്നത് കണ്ടിട്ട് ആവണം അവൾ തിരിഞ്ഞു എനിക്ക് ആഭിമുഖ്യത്തിൽ നിന്നു.
അവളുടെ മുഖം ശെരിക്കും ഞാൻ അപ്പോൾ ആണ് കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകൾ, കരി മഷി പടർന്നു കിടക്കുന്നു.
ഞാൻ ആവളെ ഒരു നിമിഷം ഞാൻ നോക്കി നിന്നു.
💬 Comments
View all comments