Chapter Title : ദിവ്യ പ്രണയം [Eros]
സംസാരിച്ചു തുടങ്ങി ..
അച്ഛാ…. ഞാൻ ഒരു അധ്യാപകനാണ് , ഞാൻ എന്റെ കുട്ടികളോട് പറയുന്ന ഒരു കാര്യം ഉണ്ട് , സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രം വിവാഹം കഴിക്കാവൂ എന്ന്. അത് കൊണ്ട് എന്റെ പിള്ളേർ ആരും സ്ത്രീധനം കൊടുത്തോ വാങ്ങിയോ വിവാഹം കഴിക്കില്ല . അത് എനിക്ക് ഒറപ്പാണ് .
അവരുടെ ആ അധ്യപകനോടാണ് ഇപ്പോൾ അച്ഛൻ സ്ത്രീധനം ഓഫർ ചെയ്‌തത് . എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……
നിറകണ്ണുകളോടെ അദ്ദേഹം എന്നെ ഓടി വന്ന് കെട്ടിപിടിച്ചു….
മോനെ…. ഈ അച്ഛന് സന്തോഷമായി….എന്റെ കുട്ടിയെ ഞാൻ സുരക്ഷിതമായ കൈകളിലേക്കാണ് നൽകിയത് എന്ന് എനിക്ക് ബോധ്യമായി…. നീ എന്നെ അച്ഛാ എന്ന് വിളിച്ചലോ… ഈ അച്ഛന്റെ മനസ് നിറഞ്ഞു മോനെ ….. അദ്ദേഹം നിറകണ്ണുകളോടെയാണ് അത് പറഞ്ഞത്.
ഒരച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തം മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കുകന്നുള്ളത്…. അത് ഞാൻ തിരിച്ചറിഞ്ഞു…
വരൂ അച്ഛാ… വീട്ടിലേക് പോകാം അവിടെ എല്ലാരും തിരക്കുന്നുണ്ടാവും …. ഞാൻ അച്ഛനെ കൂട്ടി വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് കയറിയ ഞാൻ കാണുന്നത് അച്ചുവിന്റെ അടുത്തിരുന്ന് സംസാരിക്കുന്ന ദിവ്യയെ ആണ്.. നമ്മളെ കണ്ടതും അവൾ അവിടെ നിന്ന് എഴുനേറ്റു…
ഒരു നിമിഷം
💬 Comments
View all comments