0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

പറഞ്ഞാ അവൻ വന്ന് കാണും...അതികം ദൂരമൊന്നുമില്ല ഇവിടടുത്ത് തന്നാ...പെണ്ണ് കോളേജ് ലക്ക്ച്ചററാ... "

" മ്മ്....കൊള്ളാം...ഒരു ടീച്ചറ് കുടുംബത്തിന് നല്ലതാ...എന്താലും നാളെ പോകാൻ ഉള്ള സെറ്റപ്പ് റെഡി ആക്കിക്കോ ബാക്കി ഞാൻ ഏറ്റു... "

പുള്ളിക്കാരിക്ക് ഒരിക്കൽ കൂടി ഒരുറപ്പ് നൽകി അമ്മയുടെ തലയ്ക്ക് ചുമ്മാ ഒരു കൊട്ടും വച്ച് കൊടുത്ത് ഞാൻ മുറിയിലേക്കോടി...

കുറച്ചു നേരം ചുമ്മാ ഒന്ന് മയങ്ങിയ ശേഷം ഹോസ്പിറ്റലിലേക്ക് പോകാനുള്ള സമയമായപ്പോൾ പതിവുപോലെ ഫ്രഷായി താഴേക്കിറങ്ങി...

" അച്ഛൻ വന്നില്ലേ ഡോക്ടറേ... "

ഞാൻ ഡൈനിംഗ് ടേബിളിൽ വച്ച ചായ ഊതി കുടിക്കുമ്പോൾ ഹാളിലിരുന്ന് ടീവി കണ്ട് കൊണ്ടിരിക്കുന്ന അമ്മയോട് ചോദിച്ചു...

" ഇല്ല ഇപ്പൊ വരും...വൈകൂന്ന് പറഞ്ഞായിരുന്നു... "

പുള്ളിക്കാരി ഏതോ ഹിന്ദി സീരീയലിൽ നിന്നുള്ള ശ്രദ്ധമാറ്റാതെ തന്നെ എനിക്ക് മറുപടി തന്നു...

" അപ്പൊ പുള്ളിക്കാരന് പണ്ടത്തെപ്പോലെ താങ്കളോട് സ്നേഹം ഇല്ലല്ലേ... നേരത്തെയും കാലത്തേയും ഒന്നും വീട്ടിൽ കേറാതായി... "

ഞാൻ അമ്മയെ ഒന്നിളക്കാൻ തീരുമാനിച്ചു...ജസ്റ്റ് ഫോർ എ രസം....

" ഡാ വേണ്ടാട്ടോ... മര്യാദയ്ക്ക് കഴിച്ചിട്ട് വേഗം സ്ഥലം വിട്ടോ... "

പ്രിയതമന് ഇഷ്ട്ടമല്ലാന്ന് പറഞ്ഞത് പുള്ളിക്കാരിക്ക് ഇഷ്ട്ടപെട്ടുകാണില്ല... അതുകൊണ്ട് ടീവിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ എന്നോട് കനത്തിൽ പറഞ്ഞു... അപ്പോഴേക്കും ഞാൻ കഴിച്ച് കഴിഞ്ഞ് ഹാളിലേക്ക് എത്തിയിരുന്നു...

" എന്നാ ഞാൻ പോവ്വാ...നന്ദുവിനേയും നാളെ കൂട്ടാം പെണ്ണുകാണലിന് ഒപ്പം വരാൻ... "

ഞാൻ അമ്മയോട് യാത്രപറഞ്ഞ് മുറ്റത്തിറങ്ങി വണ്ടി എടുക്കുമ്പോഴേക്കും അച്ഛൻ എത്തിയിരുന്നു...പുള്ളിക്കാരനും ഒരു സലാം നൽകിയ ശേഷം വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു...നന്ദു അവിടെ

💬 Comments

View all comments