Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
എത്താം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു... അതോണ്ട് അവനെ പിക്ക് ചെയ്യേണ്ട...
ഹോസ്പിറ്റലെത്തി വണ്ടിയും പാർക്ക് ചെയ്യ്തു ലിഫ്റ്റിലേക്ക് കയറാൻ നോക്കുമ്പോൾ അവിടെ ശ്രദ്ധയെ കണ്ടു...
" ഹാ ഇതാര്...തന്നെ കണ്ടൊരു താങ്ക്സ് പറയാൻ ആലോചിക്കുമ്പൊ മുന്നിൽ ആള് പ്രത്യക്ഷപ്പെട്ടല്ലോ... "
ലിഫ്റ്റിന് അടുത്തേക്കെത്തിയ എന്നെ കണ്ട് ശ്രദ്ധ ചിരിച്ചുകൊണ്ടു പറഞ്ഞു
" എന്തിന്... "
ഞാൻ കാര്യം മനസ്സിലാക്കാതെ അവളെ നോക്കി പുരികം ഉയർത്തി...
" എൻ്റെ കുഞ്ചുവെ ഇത്ര ഹാപ്പി ആക്കി തന്നതിന്...നടന്നതൊക്കെ രാവിലെ അവള് വിളിച്ചപ്പൊ പറഞ്ഞു... "
അവളെനിക്ക് കാര്യം വിശദീകരിച്ചു...പക്ഷെ എനിക്ക് മനസ്സിലായിട്ടില്ല അത് വേറെ കാര്യം...
" സോറി ആരാ ഈ കുഞ്ചു...ദിവ്യയാണോ..? "
ഞാൻ എൻ്റെ അടുത്ത സംശയം പുറത്തേക്ക് നീട്ടി...
" ആ അവളു തന്നെ...കുഞ്ചുന്ന് അതിനെ വീട്ടില് വിളിക്കുന്ന പേരാ... പെട്ടെന്ന് നാവിലതാ വന്നത്... "
" ഓ അങ്ങനെ അത് പറ ഞാനും കരുതി ഇതേത് കുഞ്ചൂന്ന്... പിന്നെ തൻ്റെ കുഞ്ചുൻ്റെ കാര്യം ഒന്നും പറയണ്ട... ബാക്കിയുള്ളവനെ കോളേജ് മൊത്തം നാറ്റിച്ചു... "
ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം രാവിലെ കോളേജിൽ വച്ച് നടന്നത് അവളോട് പറഞ്ഞു കൊടുത്തു...അതോടെ അവള് കെടന്ന് ചിരിക്കാൻ തുടങ്ങി...
" അയ്യേ ഈ പെണ്ണ്...മോൻ അപ്പൊ കോളേജ് മൊത്തം നാറിക്കാണുമല്ലോ... "
ലിഫ്റ്റിറങ്ങുമ്പോൾ അവൾ ചിരിയടക്കാതെ തന്നെ എന്നോട് ചോദിച്ചു...
" പറയാനുണ്ടോ...ടീച്ചർമാര് വരെ കണ്ടു...എന്നാ കരച്ചലായിരുന്നു കെട്ടിപിടിച്ച്...ഞാൻ തരിച്ചു നിന്നു പോയി... "
ഞാൻ അവളുടെ ചോദ്യത്തിന് രാവിലത്തെ എൻ്റെ അവസ്ഥയെ പറ്റി പറഞ്ഞു കൊടുത്തു...
" മ്മ്...എന്നെ
💬 Comments
View all comments