0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

വിളിച്ച് ഒരുപാട് കരഞ്ഞു രാവിലെ..
ചോദിച്ചപ്പൊ സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞ് നടന്നതൊക്കെ പറഞ്ഞിരുന്നു...പക്ഷെ ഇത് പറഞ്ഞില്ല കള്ളി... "

" അവള് പറയത്തില്ല... മനുഷ്യനെ നാറ്റിച്ചിട്ട് എവിടെ പോയി ഇന്ന് വന്നില്ലേ... "

നടന്നു നടന്നു സംസാരിച്ച് നേഴ്സിംഗ് കണ്സൾട്ടൻസ്സിക്ക് മുന്നിലെത്തിയിട്ടും അവളെ കാണാതായപ്പോൾ ഞാൻ ശ്രദ്ധയോട് ചോദിച്ചു...

" വന്നിട്ടുണ്ട്...ആള് ഫുൾ ഹാപ്പിയാ...ചാടി നടന്ന് വർക്ക് ചെയ്യുവാ... "

അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി...

" മ്മ് എന്നാ ശരി തൻ്റെ വർക്ക് നടക്കട്ടെ..... "

ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു...പിന്നെ മുറിയിലെത്തിയതും അതുവിൻ്റെ വക കളിയാക്കൽ അൺസഹിക്കബിൾ...ബാക്കി മൂന്നും നടന്നതൊക്കെ പറഞ്ഞ് കൊടുത്ത് എല്ലാം കൂടി കളിയാക്കി കളിയാക്കി ഒരു പരുവം ആക്കി...പക്ഷെ എന്തോ ആ കളിയാക്കലിന് ഒരു സുഖം ഉള്ളപോലെ എനിക്ക് തോന്നി...

പിന്നെ പതിവ് പോലെ സമയം തള്ളി നീക്കി...നന്ദുവിനോട് നാളത്തെ കാര്യം പറയാൻ മറന്നില്ല...ഇനി രാവിലെ പോയി സൂര്യയെ പറഞ്ഞു സമ്മതിപ്പിക്കണം...അതാണ് ടാസ്ക്ക്...അങ്ങനെ ഭക്ഷണവും കഴിച്ച് പിള്ളാര് പെട്ടന്ന് തന്നെ കിടന്നുറങ്ങി...ഇന്ന് രാവിലെ എണീറ്റത് കൊണ്ടായിരിക്കാം... അതോടെ ഞാൻ ഫോണും നോക്കി ഇരിപ്പായി... കുറച്ചു കഴിഞ്ഞ് ഡോറ് തുറക്കുന്ന ശബ്ദം കേട്ടാണ് ഫോണിൽ നിന്ന് തലയെടുത്തത്...അതുവിനുള്ള മരുന്നുമായി നമ്മുടെ കഥാ നായികയുടെ രംഗ പ്രവേശനമായിരുന്നു...ഞാൻ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു...അത് മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ ജോലി ചെയ്യ്തു പോകാൻ ഒരുങ്ങി...

" ഹലോ മാഡം അങ്ങനങ്ങ് പോയാലോ... "

ഡോറ് തുറന്ന് പോകാൻ തുടങ്ങിയ അവളുടെ കൈയ്യിലേക്ക് കയറി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു...

"

💬 Comments

View all comments