0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

അയ്യോ...വിട് ആരേലും കാണും... "

അവളൊന്ന് കൈ കുടഞ്ഞ് മാറ്റാൻ ശ്രമിച്ചു..

" ഓ ഇപ്പൊ മോൾക്ക് അതൊക്കെ ഓർമ്മയുണ്ടല്ലേ... എന്നിട്ട് രാവിലെ ബാക്കിയുള്ളവനെ ആളുകളുടെ മുന്നിൽ നാറ്റിച്ചപ്പൊ ഇങ്ങനൊന്നും കണ്ടില്ലല്ലോ... "

ഞാൻ ചിരിച്ചുകൊണ്ട് രാവിലത്തെ സംഭവം അവളെ ഓർമ്മിപ്പിച്ചു

" അത് പിന്നെ പെട്ടെന്ന്...അന്നേരം ഞാൻ അറിയാതെ... "

അവൾ തല ഉയർത്താതെ താഴെ നോക്കി വിക്കി വിക്കി പറഞ്ഞു

" അറിയാതയോ...എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട ടീച്ചർമാര് വരെ കണ്ടു... മനുഷ്യനെ നാണം കെടുത്തിയിട്ട്... "

ഞാൻ കപട ദേഷ്യം മുഖത്ത് വരുത്തി അവളുടെ കൈ വിട്ടു...

" ഞാൻ എന്ത് ചെയ്യാനാ പെട്ടെന്ന് ഓരോന്ന് തൻ്റെ വായീന്ന് കേട്ടപ്പൊ അങ്ങനെ പറ്റി പോയി...ക്ഷമി... തന്നത് ഞാൻ തിരിച്ചെടുക്കാം പോരേ... "

പറഞ്ഞു തീർന്നതും അവളെന്നെ ഒന്ന് വരിഞ്ഞു മുറുക്കിയ ശേഷം തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു...ഞാൻ ഷോക്കടിച്ച കാക്കയെ പോലെ ഉറ്റ നിൽപ്പും...അവളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല....ഇവളെൻ്റെ കിളി ഇടയ്ക്കിടെ പറത്തുന്നുണ്ട്...എത്രനേരം ആ കിളി പോയ അവസ്ഥയിൽ നിന്നെന്ന് ഓർമ്മയില്ല...പിന്നെപ്പഴോ സ്വബോധം വന്നപ്പൊ കിടന്നുറങ്ങി...പിറ്റേന്ന് നന്ദുവിൻ്റെ വിളികേട്ടാണ് എഴുന്നേറ്റത്...

" ഡാ മൈരേ കിനാവ് കണ്ട് നിൽക്കാതെ എഴുന്നേറ്റ് വേഗം പോകാൻ നോക്ക്... "

അവനെന്റെ കവിളിൽ തട്ടി വിളിച്ചപ്പോൾ ഞാൻ മനസ്സില്ലാമനസ്സോടെ കണ്ണുതുറന്നു... ഇന്നലത്തെ ഹാങ്ങോവർ വേണ്ടുവോളം ഉണ്ട്...വെള്ളം അടിച്ചതിൻ്റെ അല്ല ഒരു പെണ്ണുപിടിച്ചതിൻ്റെ...പക്ഷെ ചെറിയ ഒരു തിരുത്തുണ്ട് ഞാനലല്ലോ അവളാണല്ലോ പിടിച്ചത്...അപ്പൊ ഇനി അത് ആണ്പിടിച്ചതാവ്വോ...??ഞാൻ ഓരോന്ന് മനസ്സിൽ ആലോചിച്ച് അവിടെ തന്നെ കിടന്നു..

" നീ

💬 Comments

View all comments