Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
ഞാൻ മനസ്സിൽ ആലോചിച്ച ഒരു കാര്യമുണ്ടായിരുന്നു...മിസ്സിന്റെ ആ ഡയലോഗ് " ഞാൻ കണ്ടുപിടിച്ചോളാം " എന്ന്... എന്തിനായിരിക്കും പുള്ളിക്കാരി അത് പറഞ്ഞത്....? ഓടി ചെന്ന് നന്ദുവിനോട് കാര്യം പറഞ്ഞപ്പോൾ അവനും ഒന്നും പിടികിട്ടിയില്ല... അതോടെ വല്ലാത്ത ഒരു ആശയകുഴപ്പത്തിലായി... പിന്നെ അത് തന്നെ ആലോചിച്ചാൽ വട്ടാകും എന്ന് തോന്നിയപ്പോൾ പിന്നീട് വിട്ടുകളഞ്ഞു...അങ്ങനെ കോളേജ് സാധാരണഗതിയിൽ ചിലവഴിച്ച ശേഷം വൈകിട്ട് വീട്ടിലേക്ക് തിരിച്ചു.....
വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് അമ്മയും അമ്മായിയും ഉണ്ടായിരുന്നു... പുള്ളിക്കാരി അമ്മയുടെ ചേട്ടൻ്റെ ഭാര്യയാണ് തൊട്ടപ്പുറം തന്നെയാണ് താമസം...അമ്മാവൻ ഗൾഫിലാണ്....
" ഹലോ മാഡം എന്തുണ്ട്... "
ഞാൻ ഉമ്മറത്തിരുന്ന അമ്മായിയോട് കുശലം പറയാൻ എന്നോണം ചോദിച്ചു...
" വെറെന്ത് നിന്നേയും കാത്തിരുന്നത് തന്നെ... ഒരു കാര്യമുണ്ട്... "
അവരെന്നെ തൊട്ടടുത്തിരുത്തി മറുപടി പറഞ്ഞു... അതിന് ഞാൻ എന്താണെന്ന് പുരികം ഉയർത്തി....
" ഡാ സൂര്യയ്ക്ക് ഒരു ആലോചന...നാളെ ഒന്ന് പെണ്ണ് കാണാൻ പോകണം...ആ ചെക്കൻ അമ്പിനും വില്ലിനും അടുക്കുന്നില്ല...അവനിപ്പൊ കല്ല്യാണം വേണ്ടാന്നാ പറയുന്നേ...നീ ഒന്ന് സമ്മതിപ്പിക്കടാ മോനേ... "
അമ്മായി അവരുടെ മകൻ്റെ കാര്യമാണ് പറയുന്നത്...എൻ്റെ കസിൻ ചേട്ടൻ സൂര്യജിത്തിനെ പറ്റി... പുള്ളിക്കാരൻ ഒരു പാവം എൻജിനീയറാണ്... ജീവിതം ഇങ്ങനെ അടിച്ചു പൊളിക്കുന്ന മൊതല്...നല്ല കട്ട കമ്പനി ആണ് ഞങ്ങൾ...അതാ എന്നോട് പുള്ളിക്കാരി ഇടപെടാൻ പറയുന്നത്...
" ഇത്രേ ഉള്ളൂ നിങ്ങടെ ബിൽഡപ്പ് കണ്ടപ്പോൾ ഞാൻ വലിയ ആനക്കാര്യം ആണെന്ന് കരുതി...ഇത് ഞാൻ ഏറ്റു... "
ഞാൻ അവരുടെ ആവശ്യം നിസ്സാരം എന്ന രീതിയിൽ തുറന്നു കാട്ടി...
"നീ ഏറ്റോ....അത് മതി....അപ്പൊ നമ്മുക്ക് നാളെ പോകാല്ലേ...നീ
💬 Comments
View all comments