0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

അന്നേ എൻ്റെ മാനം പോയതാ... വല്ല പെങ്ങളുമാണെന്ന് പറയാം.... "

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് മിസ്സിനടുത്തേക്ക് നടന്നു...

" പിന്നെ രാവിലെ ആങ്ങളമാരുടെ കോളേജിൽ വന്ന് കെട്ടിപ്പിടിക്കുന്നതല്ലേ ഇപ്പൊ പെങ്ങമ്മാരുടെ പണി... "

പുറകീന്ന് അവൻ്റെ ചിരിയോടുള്ള മറുപടി കേട്ട് തിരിഞ്ഞ് നിന്ന് ഞാനാ തെണ്ടിയെ ആംഗ്യഭാഷയിൽ തന്തയ്ക്ക് രണ്ട് വിളിച്ചു...എന്നിട്ട് വേഗം മിസ്സിനടുത്തേക്ക് വിട്ടു...

" എന്താ മിസ്സേ... "

" ഒന്നൂല്ല്യ തൻ്റെ ഒബ്സർവേഷനിൽ ഒരു മിസ്റ്റേക്കുണ്ട് അത് കാണിച്ചു തരാനാ.... "

എൻ്റെ ചോദ്യത്തിന് മിസ്സ് ഇന്നലെ സബ്മിറ്റ് ചെയ്യ്ത നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു...അതോടെ എനിക്ക് കുറച്ചാശ്വാസം തിരിച്ചു കിട്ടി...

" ഇതാ ഈ വാല്ല്യു മൊത്തം തെറ്റാ... ഒന്നുകൂടി കറക്ക്റ്റ് ചെയ്യണം... "

മിസ്സ് എഴുതിയതിൽ തെറ്റുള്ള ഭാഗം ചൂണ്ടികാണിച്ചു...അതിന് ഞാൻ തലയാട്ടി...

" തലയാട്ടിയാൽ പോരാ... വേഗം കാണിക്കണം...അല്ലാതെ പുറത്ത് വല്ലവരേയും കെട്ടിപ്പിടിച്ചിരുന്നാൽ പോരാ... "

മിസ്സ് ഒരാക്കിയ ചിരിയോടെ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി ചൂളിപ്പോയി... അപ്പൊ ഇതും കണ്ടോ...

" ഞെട്ടുവൊന്നും വേണ്ട..ഞാൻ കണ്ടായിരുന്നു... അത് തൻ്റെ ആരാ...?? "

മിസ്സ് ചിരിയോടെ തന്നെ തിരക്കി...പക്ഷെ എനിക്ക് മറുപടി ഒന്നും വായിൽ വരുന്നുണ്ടായിരുന്നില്ല...അത് പിന്നെ അങ്ങനാണല്ലോ ആവിശ്യമുള്ളപ്പൊ ഒരു മൈരും വരില്ലല്ലോ...

" അത് പിന്നെ മിസ്സേ...ഫ്രണ്ട്... "

ഞാൻ വാക്കുകൾ കിട്ടാതെ മിസ്സിനെ നോക്കി വിക്കി...കൂടെ എൻ്റെ ഓഞ്ഞ മോന്തയും....

" മതി മതി...നിന്നുരുകണ്ട...ഞാൻ കണ്ടുപിടിച്ചോളാം...മോൻ വിട്ടോ... "

പുള്ളിക്കാരി എൻ്റെ അവസ്ഥ കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു... അതോടെ ഞാൻ സ്ഥലം വിട്ടു...

പക്ഷെ അപ്പോഴും

💬 Comments

View all comments