Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
വിളിയും ശരീരം വലിഞ്ഞ് മുറുക്കി ഉള്ള വാരിപ്പുണരലും ഓർത്തപ്പോൾ അറിയാതെ മുഖത്തൊരു ചീരി വന്നു...
" ഹലോ....ഏത് ലോകത്താ... "
" അത് പിന്നെ സാർ "
പെട്ടെന്നൊരു വിളി കേട്ട് ഞാൻ ഞെട്ടികൊണ്ട് കണ്ണ് മിഴിച്ചു...അപ്പോഴാണ് മനസ്സിലായത് മുന്നിൽ സാറുമില്ല ഒരു പൂറുമില്ലാന്ന് വിളിച്ചത് നന്ദുവായിരുന്നു...
" ഓ നീയായിരുന്നോ ഞാൻ കരുതി സാറാണെന്ന്... "
ഞാൻ ചമ്മിയ മുഖഭാവത്തോടെ അവനെ നോക്കി
" നിനക്ക് തോന്നും...അത് നിൻ്റെ ഒറ്റയ്ക്കുള്ള കിണി കണ്ടപ്പോളെ എനിക്ക് തോന്നി... പിന്നെ പ്രേമം തോന്നിയാ ബോധം പോവുന്നത് സർവസാധാരണമാണല്ലോ... "
അവൻ ഒരാക്കിയ ചിരിയോടെ എനിക്ക് മറുപടി തന്നു...അപ്പൊ എന്നെ ഇവൻ ശ്രദ്ധിച്ചിരുന്നൂന്ന് എനിക്ക് മനസ്സിലായി...
" പ്രേമോ നീയെന്തൊക്കെയാടാ പറയുന്നേ.... "
" മലയാളം... മാതൃഭാഷ എന്ത്യേ.... അവൻ കെടന്ന് പൊട്ടൻ കളിക്കുന്നു...എൻ്റടുത്ത് വേണ്ട നിൻ്റെ കളി...മതി വാ പോകാം... "
എൻ്റെ കള്ളി കയ്യോടെ പിടികൂടിയത് കൊണ്ട് കൂടുതൽ കള്ളം പറയും മുന്നേ മറുപടിയും തന്ന് കൈയ്യും വലിച്ചവൻ പുറത്തേക്ക് നടന്നു....അല്ല ഇനി അവൻ പറയുംപോലെ എനിക്കവളോട് പ്രേമം ആയിരിക്കുവോ...??ഈ കാതൽ.. പ്യാർ...മൊഹബത്ത്...?? ആ എനിക്കറിയില്ല....
" അർജ്ജുൻ ഒന്നിവിടെ വന്നേ... "
പുറകീന്നൊരു വിളി കേട്ടാണ് ഞങ്ങൾ നിന്നത്...ആര്യമിസ്സായിരുന്നു...
" അളിയാ രാവിലെത്തെ കാര്യം ഇത് കണ്ട് കാണുവോ...അതായിരിക്കുവോ ഈ വിളിയുടുദ്ദേശം "
ഞാൻ എൻ്റെ ഉള്ളിൽ വന്ന സംശയം നന്ദുവിനു നേരെ നീട്ടി....
" അണെങ്കിലിപ്പെന്താ...?? "
എൻ്റെ സംശയത്തിന് പുല്ല് വില കൽപ്പിക്കാതെ അവൻ ഒറ്റവാക്കിൽ മറുപടി തന്നു...
" അണ്ടി...നിനക്കങ്ങനൊക്കെ പറയാം
💬 Comments
View all comments