Chapter Title : DOCTOR (JOKE)
ഞാൻ പറഞ്ഞത്
Lady : ഡോക്ട്ടർ നിങ്ങൾ തെറ്റ് ധരിച്ചു .അവന്റെ അപ്പൻ 5 വയസ്സ് വരെ മുലപാലാണ് കുടിച്ചത് .ഞാൻ അതാണ് പറഞ്ഞത്...
Dr :ഹും എനിക്ക് ഇപ്പൊ ഈ ഇൻഫർമേഷൻ വളരെ ആവശ്യം. പെണ്ണുമ്പിള്ളേ മോൻ മിൽമാ പാൽ അങ്ങന എന്തെങ്കിലുമാണോ കുടിക്കുന്നത്.?
Lady : ഇല്ലാ ഡോക്ടർ ഞാൻ രാമേട്ടന്റെ വീട്ടിൽ നിന്ന് പശുവിന്റെ പാലാണ് എന്നും വാങ്ങാറ്..
Dr : ശിവനേ... ഹലോ എന്തിനാ എന്നെ ഇങ്ങന പരീക്ഷിക്കുന്നത്.. നിങ്ങളുടെ ഭർത്താവ് എപ്പഴാ ഇനി വരുന്നത്. ?
Lady :ആള് ഇനി 5 വർഷം കഴിഞ്ഞട്ടേ വരു..
Dr : ഹാവ് പുണ്യം ചെയ്തവൻ.. ശരി നിങ്ങൾ എന്താ കഴിച്ചത്...
Lady : വരുന്ന വഴിക്ക് തലശ്ശേരി ബിരിയാണി ഒരു പ്ലായ്റ്റ് കഴിച്ച്..
Dr : ഹലോ എന്താ ഇത് .മോന് ലൂസ് മോഷൻ മുല പാൽ വേറ കൊടുക്കുന്ന് ബിരിയാണിയൊക്കെ കഴിക്കാൻ പാടുണ്ടോ..?
Lady : അതെന്താ ഡോക്ട്ടർ . പാല് തരുന്ന പശുവിന് നമ്മൾ എന്തെല്ലാം കൊടുക്കുന്ന് ... അതൊന്നും പ്രശ്നമില്ലേ....?
Dr : അതെ ... ഞാൻ നിങ്ങളെപ്പോലെ പശുവിനെയൊക്കെ ഇരുത്തി അഡ് വൈസ് ഒന്നും ചെയ്യാൻ പറ്റിലാ... മം ശരി .. നിങ്ങളുടെ മോൻ എത്ര പ്രാവശ്യം പോയി..?
Lady : എവിടെ ഡോക്ട്ടർ .?
Dr : ങേ.. എന്റെ തലയിൽ .. ലൂസ് മോഷൻ എത്ര പ്രാവശ്യം പോയി....?
Lady : ഹോ ഇങ്ങന ചോദിക്കാർന്നു എന്ത് ഡോക്ട്ടറാ ഇത്.... നാല് പ്രാവശ്യം
💬 Comments
View all comments