Chapter Title : Driving license [പുഴു]
പോകാം"
"അതല്ല ധന്യ ഞാൻ ആകെ മടുത്ത്
തുടങ്ങി എന്ത് ചെയ്താലും കുറ്റമാണ് അങ്ങോടടുമിങ്ങോട്ടും തിരിഞ്ഞാൽ കുറ്റം അഭി ഏട്ടൻ പോലും ചില സമയത്ത് ഭയങ്കര ടോക്‌സിക് ആണ്."
"അതൊക്കെ റെഡി ആകും നീ നാളെ തൊട്ട് എൻ്റെ കൂടെ വാ നമുക്ക് നോക്കാടോ "
ധന്യയുടെ വാക്കുകൾ എന്നും അവൾക്ക് ധൈര്യം പകരുന്നത് ആയിരുന്നു. മറ്റൊന്നും ആലോചിക്കാതെ നാളെ തൊട്ട് പോകാൻ അവള് തീരുമാനിച്ചു. ധന്യ ഇങ്ങനെ ചുറുചുറുക്കോടെ നടക്കുന്നതും ഹാപ്പി ആയിട്ടിരിക്കുന്നതും അവളിൽ ചെറിയ കുശുമ്പ് ജനിപ്പിക്കാതെ ഇരുന്നില്ല. എന്നാല് മനസ്സിൽ കള്ളം നിൽക്കാത്ത നമ്മുടെ നീരജ അവളോട് അത് തുറന്ന് പറയാനും മടി കാണിച്ചില്ല..
" ഹ ഹ ഹ" നല്ല നീട്ടിയുള്ള വായിലെ നിരയൊത്ത 32 പല്ലുകളും കാട്ടി ഉള്ള ധന്യയുടെ ചിരി ആയിരുന്നു അതിനുള്ള
മറുപടി അതോടൊപ്പം അവൾ കൂട്ടി ചേർത്തു
"നീ വാ നമുക്ക് എല്ലാം റെഡി ആക്കാം ഈ സമയവും കടന്നു പോകും"
സാഹിത്യം ഉമ്പിയത് ആണെങ്കിലും അവളിൽ അത് തെല്ലൊരു ആശ്വാസം നൽകി.
പിറ്റേന്ന് രാവിലെ തന്നെ എല്ലാ പണിയും തീർത്ത് കൊച്ചിനെയും അമ്മയെ ഏൽപ്പിച്ച് അവൾ ധന്യയുടെ കൂടെ ക്ലാസ്സിലേക്ക് പോയീ. അവിടെ ചെന്നപ്പോൾ താടിയും നീട്ടി ഒരു ഷർട്ടും മുണ്ടും ധരിച്ച് ഒരു കിളവൻ നിൽക്കുന്നു. ധന്യ അതിനെ ചൂണ്ടി കാട്ടി അതാണ് ആശാൻ എന്ന് പറഞ്ഞപ്പോൾ ഇയാൾക്കോകെ വണ്ടി ഓടിക്കാൻ അറിയാമോ എന്നുള്ള സോഭാവിക സംശയം അവളിലും ഉടലെടുത്തു.
ധന്യ തന്നെ മുൻകൈ എടുത്ത് കാര്യങ്ങൽ എല്ലാം നടത്തി ക്യാഷ് ഡീലിങ് ഒക്കെ കഴിഞ്ഞു ആശാൻ
അവൾക്കൊരു ഷേക്ഹാൻഡ് നൽകി. ആശാനോട് ചേർന്ന് നിന്ന് ധന്യ ചിരിച്ചുകൊണ്ട് നീരജയുടെ മുഖത്തേക്ക് നോക്കി , അവളും തൻ്റെ കൈകൾ നീട്ടി.
" ഹൊ എന്തൊരു പരുത്ത കൈ ആണ് ഒട്ടും തന്നെ മാർദ്ദവം ഇല്ലല്ലോ"
മൈൻഡ് വോയ്സ് ആയതുകൊണ്ട് സൗണ്ട് ഒന്നും പുറത്തേക്ക് വന്നില്ല. അവളുടെ കൈകളിൽ പിടിച്ച ആശാനും മറ്റൊരു ലോകത്തേക്ക് പോയപോലെ തോന്നി എന്ന് പറഞാൽ അത് അലങ്കാരികം ആയി പോകും.
💬 Comments
View all comments