Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]
റോജി വിധുവിനെ റെസ്റ്റോറന്റിൽ നിർത്തി മാർക്കറ്റിലേക്ക് നടന്നു
"' ഹലോ ... ഇവിടെ ..വാ "'' പഴയൊരു വെസ്പ മുന്നിൽ വന്നു നിർത്തിയിട്ട് ഹെൽമറ്റ് പൊക്കി റോജിയവളെ വിളിച്ചു .
"' ഇതവിടം വരെയെത്തുമോ മോനെ .. അത്ര വലിയില്ലന്നു തോന്നുന്നല്ലോ ""' സ്‌കൂട്ടറിന്റെ പഴക്കം കണ്ടവൾക്ക് സംശയമായി .
"" ചേച്ചി കണ്ടോ ... നല്ല മൈലേജുമുണ്ട് വലിയുമുണ്ട് . പണിതെടുത്തതാ . പുതിയ ബൈക്കൊന്നും വാങ്ങാൻ നമ്മുടെ കയ്യിൽ കാശില്ലേ '''
റോജിയൊന്നിരപ്പിച്ചപ്പോൾ വിധു പുറകിൽ കയറി .
സ്‌കൂട്ടർ കുത്തനെയുള്ള ഹെയർപിൻ കയറ്റം കയറുമ്പോൾ വിധു പേടിയോടെ അവന്റെ വയറ്റിലൂടെ കയ്യിട്ട് ചേർന്നിരുന്നു ചേർന്നിരുന്നു
"' നല്ല സൂപ്പർ സീനറി ..നിന്റെ നാട് കൊള്ളാമല്ലോ റോജി '''
"' ഇതൊന്നുമല്ല ചേച്ചീ ... ശെരിക്കും പട്ടിക്കാട്ടിലാണ് വീട് . അടുത്ത സിറ്റി രണ്ട് കിലോമീറ്റർ പോണം . ജോലി കിട്ടിയിട്ട് വേണം വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് മാറാൻ "''
"' എനിക്കീ നാടാണ് ഇഷ്ടം . മഴയും കാറ്റും തണുപ്പും ഇടകലർന്ന കാലാവസ്ഥ .എന്തും വിളയുന്ന ഭൂമി , അതിൽ കൊച്ചൊരു വീട് "'
"'ഇതൊക്കെയാണോ ചേച്ചീടെ ഇഷ്ടം ...എന്നാലെന്റെ വീടും നാടുമിഷ്ടപ്പെടും . "'
"'അതെന്നാ റോജി ... അത്രയും സുന്ദരമാണോ ?'''
"""കണ്ടറിയാൻ പോകുന്നതല്ലേ ... എന്തിനാ പറഞ്ഞറിയുന്നേ ? രണ്ട് ദിവസം കഴിയുമ്പോൾ ഈ പട്ടിക്കാട്ടിൽ നിന്ന് പോണോന്ന് പറയും ....ഹഹ "''
""ഹേ യാതൊന്നുമില്ല ...എന്തായാലും ഒരാഴ്ച കഴിഞ്ഞേ ഞാനെന്റെ നാട്ടിലേക്കുള്ളൂ '''' വിധുബാല അല്പം കൂടിയവനോട്
💬 Comments
View all comments