Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
,കഴിച്ചു കഴിഞ്ഞു ശ്രീദേവിയോടും മാധവേട്ടനോടുമെല്ലാം താങ്ക്സ് പറഞ്ഞു പുറത്തേക്കിറങ്ങി..
''അർജുൻ ഇതിലെ...''
മുൻവശത്തെ ഗേറ്റിലേക്ക് പോകാതെ വാസുകി വീടിന്റെ പിന്നിലേക്ക് നടന്നു...അവിടെ ഒരു ചെറിയ ഒരാൾക്ക് കഷ്ടി കടക്കാൻ കഴിയുന്ന ഒരു വാതിൽ തുറന്നു അവർ പുറത്തേക്കിറങ്ങി..
''മുൻവശത്തെ ഗേറ്റ് റിസ്ക് ആണ് , ദാ ആ കാറു കണ്ടോ ,അത് എന്റെയൊരു പയ്യനാ ,അവൻ നിങ്ങളെ അവിടെ എത്തിക്കും..അർജുൻ എത്തിയപാടെ മെസേജ് ചെയ്യണം കേട്ടോ..''
''ഉം....''
''ഞാൻ തലയാട്ടി എന്നിട്ടു മുന്നിലെ കാറു ലക്ഷ്യമാക്കി നടന്നു....ടാക്സിയാണ് ,പയ്യൻ നല്ല ഡ്രൈവറും..20-25 മിനിറ്റ് കൊണ്ട് അമ്പലത്തിനു അടുത്തെത്തി ,
''ഇവിടെ മതി''
ഞാൻ ഡ്രൈവറോട് പറഞ്ഞു..അവൻ ചുറ്റുമൊന്നു നോക്കി കാർ സൈഡ് ഒതുക്കി..
''അർജുൻ ഇവിടെ ? ''
ഞാൻ സ്മിതയെ നോക്കി കണ്ണടച്ചു കാണിച്ചു.കൂടെയുള്ളവനാണെങ്കിലും തല്ക്കാലം സ്മിതയുടെ താമസസ്ഥലത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല..കാശു നീട്ടിയെങ്കിലും അവനതു വാങ്ങിക്കാതെ ചിരിച്ചു കൈവീശി...
''അർജുൻ.. ഈ രാത്രി എങ്ങനെ ? ഈ കോലത്തിൽ ആരെങ്കിലും കണ്ടാൽ ''
, ഞാൻ മിണ്ടരുതെന്നു ആംഗ്യം കാണിച്ചു ,അടുത്തുള്ള മരത്തിനടുത്തേക്ക് മാറി നിന്നു..ഒരു രണ്ട് മിനിറ്റ് അപ്പോഴേക്കും ഒരു ഇന്നോവയുടെ ലൈറ്റ് കണ്ടു ,''
'' ഡാ ഞാൻ വൈകിയോ ,''
ആകാശ് ഗ്ലാസ് താഴ്ത്തി ചോദിച്ചു ..
''ഇല്ലെടാ ഇപ്പൊ എത്തിയതേയുള്ളു...വാ..''
''ഞാൻ ഡോർ തുറന്നു സ്മിതയെ വിളിച്ചു , നേരെ വല്യമ്മയുടെ വീടിന്റെ ഗേറ്റിൽ തന്നെ നിർത്തി..
''.ഞാൻ നിക്കണോ ,''
വേണ്ടെടാ താങ്ക്സ് , ''
'' താങ്ക്സ് നിന്‍റെ കയ്യിൽ വച്ചോ ഞാൻ പോകുവാ ,
💬 Comments
View all comments