Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
ഇന്നോവ രാവിലെ എത്തിക്കാം ,അതോ നീ രാവിലെ വീട്ടിലേക്ക് വരോ ,''
''ഞാൻ വിളിക്കാടാ ,.
ഇന്നോവ അകന്നു പോയപ്പോൾ ഞാൻ ഗേറ്റ് പതിയെ തുറന്നു അകത്തേക്ക് കയറി...പുറത്തെ റൂമിൽ വെളിച്ചമുണ്ട് , അഞ്ജു ചേച്ചി തന്നെയാകും..ഒന്ന് കാൾ ചെയ്തു നോക്കി ,ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നെന്നു തോന്നുന്നു..ആദ്യത്തെ ബെല്ലിൽ തന്നെ കാൾ അറ്റൻഡ് ആയി...
''ഡാ നീയെവിടെയാ ,,,''
''ഞാൻ പുറത്തുണ്ട്..''
''ഒരു സെക്കന്റ്.. ''
''എന്തൊരു കോലമാടാ ഇത് ''
ചേച്ചി ഇറങ്ങി വന്ന പാടെ ചോദിച്ചു .
'' അതൊക്കെ പറയാം ,ആദ്യം ഇവരെ വീട്ടിലാക്കണം... ''
''ഡാ എന്താ സംഭവിച്ചേ ? ''
''ഇവരെ അവന്റെ ആളുകൾ കണ്ടു ,കുറച്ചു ഓടേണ്ടി വന്നു , അതിനിടയ്ക്ക് പറ്റിയതാ വിശദമായി പിന്നെ പറയാം..ആട്ടെ നിങ്ങളെപ്പോഴാ പോന്നത് ? ''
നിന്റെ ചിറ്റപ്പൻ അവിടെ കിടന്നു വെറും ചീത്ത വിളിയായിരുന്നു അവസാനം ഹോസ്പിറ്റലുകാര് വേറെ എവിടേക്കെങ്കിലും കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു ,നിന്നേം കാണുന്നില്ല ,അവസാനം അയാളുടെ അമ്മയെ വിളിച്ചു വരുത്തി ഹോസ്പിറ്റലുകാരുടെ കയ്യെ കാലേ പിടിച്ചു അവിടെ തന്നെ കിടത്തിയിട്ടുണ്ട് ''
''എന്ത് പണിയാ ചേച്ചി കാണിച്ചത് ,ചേച്ചിക്കും കൂടെ നില്ക്കാൻ പാടില്ലായിരുന്നോ ? ''
''ഞാൻ നിൽക്കാമെന്ന് പാട് പറഞ്ഞതാ ,പക്ഷെ നിന്റെ ചിറ്റ സമ്മതിക്കേണ്ടേ ,അവര് വന്ന വണ്ടിക്ക് എന്നെ ഇങ്ങോട്ടു കയറ്റി വിട്ടു നീ വരുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ട് .''
''ഉം..ഞാൻ വിളിച്ചോളാം , ആദ്യം ഇവരെ ഒന്ന് വീട്ടിലാക്കാം ''
'' അർജുൻ നിങ്ങൾ വരണമെന്നില്ല ഞാൻ പൊയ്ക്കൊള്ളാം.''
''അത്
💬 Comments
View all comments