Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
നാളെ എന്താ പരിപാടി ,''
''ഒന്ന് രണ്ട് അത്യാവശ്യമുണ്ട് ,എന്താ ചിറ്റേ ? ''
''എനിക്കൊരു വക്കീലിനെ കാണാനാ , ഇനി നീട്ടാൻ പറ്റില്ല ,ഡിവോഴ്സ് ന് കൊടുക്കണം. ''
''ചിറ്റയെന്താ ഈ പറയുന്നത് ,അപ്പൊ കുട്ടികൾ ? ''
''അവർക്ക് ജീവിക്കാനുള്ള വരുമാനം എന്റെ ജോലിയിൽ നിന്നുണ്ട് ,.. ''
''ചിറ്റേ എന്നാലും ,''
'' മടുത്തെടാ ,എത്ര കാലമാണ് ഇങ്ങനെ സഹിക്കുന്നത്.. ''
''തീരുമാനമെടുക്കാൻ വരട്ടെ ,അച്ഛനെ കൊണ്ട് സംസാരിപ്പിച്ചു കാര്യങ്ങൾ ശരിയാക്കി കൂടെ , ''
''വേണ്ട വെറുതെ മാധവേട്ടനെ കൂടി നാണം കെടുത്താൻ ,അയാളുടെ പ്രശ്നം എന്നെ കുറിച്ചുള്ള സംശയമല്ല ,വേറെയാണ് ... ഇതിപ്പോ അങ്ങേർക്ക് പഴയ കാമുകിയെ കെട്ടണം ,മൂന്നാലു കൊല്ലം മുന്നേ രണ്ടും കൂടി അവരുടെ ബാച്ചിന്റെ പ്രോഗ്രാമിൽ വച്ചു വീണ്ടും കണ്ടു മുട്ടിയ അന്ന് തൊട്ട് വീട്ടിൽ സ്വൈര്യമില്ല..എന്നെ കുറിച്ച് ഓരോ അപഖ്യാതികൾ ഉണ്ടാക്കി ചീത്ത വിളിക്കുന്നത് ഒഴിവായി പോകാൻ വേണ്ടിയാണു..സത്യം പറയാലോ ,അന്ന് നിനക്കൊപ്പം അല്ലാതെ വേറെ ഒരാണും എന്‍റെ ലൈഫിൽ ഉണ്ടായിട്ടില്ല ,അത് തന്നെ തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു വാശിപ്പുറത്തു ഞാൻ തയ്യാറായതാണ് ... ഇതിപ്പോ അയാള് എന്നെ ഒഴിവാക്കും മുന്നേ ഞാൻ തന്നെ മൂവ് ചെയ്യാമെന്ന് കരുതി..''
''അവരെ കണ്ടു സംസാരിച്ചാൽ ,''
''പിന്നേ...വേറെ പണിയില്ലേ , ''
''ആളെ ചിറ്റ അറിയുമോ ? ''
''ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട് , പഠിക്കുന്ന കാലത്തു മുടിഞ്ഞ പ്രേമമായിരുന്നത്രെ ,പെണ്ണ് ജാതിയിൽ താഴ്ന്നതായതു കൊണ്ട് ഇങ്ങേരുടെ വീട്ടുകാര് സമ്മതിച്ചില്ല.. ''
💬 Comments
View all comments