Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
പക്ഷെ മുൻ വശത്തെ വഴിയിലൂടെ പോയാൽ കാണില്ല.
ഞങ്ങൾ കുറച്ചു നേരം അതിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അടുത്തൊന്നും വേറെ ആളനക്കം ഇല്ലെന്ന് ഞങ്ങൾ ഉറപ്പ് വരുത്തി. ഇനി ഈ വീട്ടിൽ ആ പെണ്ണ് അല്ലാതെ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്ന് അറിയണം..
ഒടുവിൽ രണ്ടും കൽപ്പിച്ചു ഞങ്ങൾ ആ വീട്ടിലേക്ക് ചെല്ലാൻ തീരുമാനിച്ചു. ഞാൻ പേടി അങ്ങനെ പുറത്ത് കാണിച്ചില്ല. എനിക്ക് ധൈര്യം ഇല്ലെന്ന് കണ്ടാൽ അലൻ ചിലപ്പോൾ മൊത്തത്തിൽ എല്ലാം കുളമാക്കും..
ആ അളനക്കം ഇല്ലാത്ത വീടിന് മുന്നിൽ ഞങ്ങൾ രണ്ടും കുറച്ചു നേരം നിന്നു. അകത്തു ആരും ഉള്ളതിന്റെ ലക്ഷണം ഒന്നുമില്ല. അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ആ വീടിന്റെ കതകിൽ മുട്ടി..
കതക് തുറന്നു ഒരു ചേച്ചി പുറത്തേക്ക് വന്നു. ഒരു മുപ്പതിന് അടുത്ത് പ്രായം വരും. ഇരു നിറം.. പൊക്കം അധികം ഇല്ലെങ്കിലും അത്യാവശ്യം കൊഴുപ്പുണ്ട്.
ഒരു ഹാഫ് സാരി ആണ് വേഷം. കാണാൻ അത്യാവശ്യം കൊള്ളാം.. ചുണ്ടിൽ ആണെങ്കിൽ ഒരു ഒത്ത നടുക്കായി ഒരു മറുകുണ്ട്. എന്റെ ക്ലാസ്സിലെ ആഷികയ്ക്കും അതേ പോലൊരു മറുക് ഉണ്ട്.
അത് കണ്ടപ്പോൾ അവളെ വെറുതെ ഓർത്തു 'എന്താ...? വാതിൽ തുറന്നു ആ ചേച്ചി ചോദിച്ചു 'വെ.. വെള്ളം..' ഞാൻ പറഞ്ഞു ഈ വഴി പോയപ്പോ ദാഹിച്ചിട്ട് വെള്ളം കുടിക്കാൻ വന്ന പിള്ളേർ ആണെന്ന് കരുതി ആ ചേച്ചി വെള്ളം എടുക്കാൻ അകത്തേക്ക് പോയി..
'എങ്ങനെ...? ഞാൻ അലനോട് ചോദിച്ചു. എങ്ങാനും അവന് ഇഷ്ടം ആയില്ലേൽ തിരിച്ചു പോകാമായിരുന്നു 'കിടിലൻ..' വായിൽ
💬 Comments
View all comments