0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.8K

വെള്ളം ഒലിപ്പിച്ച പോലെ അലൻ പറഞ്ഞു.

ഇനി ഇത് എവിടെ ചെന്നു അവസാനിക്കും എന്ന് കണ്ടറിയണം.. പെട്ടന്ന് തന്നെ രണ്ട് ഗ്ലാസ്സിൽ വെള്ളവുമായി ആ ചേച്ചി വന്നു. ഞങ്ങൾ അപ്പോൾ ആ വീടിന്റെ തിണ്ണയിലെ അരപ്രയ്സ്ൽ ഇരിക്കുവായിരുന്നു.

അവിടെ ഒരു പൂച്ച ഇരിപ്പുണ്ട്. ഞാൻ അതിനെ പതിയെ തലോടി കൊണ്ടിരുന്നു.. കള്ളത്തരം മറയ്ക്കാൻ അതിനെ കളിപ്പിക്കുന്നതായി അഭിനയിച്ചു എന്നതാണ് ശരി.

ചേച്ചി കൊണ്ട് വന്ന വെള്ളം ഞങ്ങൾ വാങ്ങി. വെള്ളം കുടിക്കുമ്പോ കാര്യം എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്.. വെള്ളം കുടിച്ചു കഴിഞ്ഞു ഗ്ലാസ് തിരികെ കൊടുത്തപ്പോ കൂട്ടത്തിൽ ആ പൈസ കൂടി ഞാൻ കൊടുത്തു..

ആ ചേച്ചി ആ പൈസ മടി കൂടാതെ വാങ്ങി 'അച്ഛൻ ഇവിടെ ഇല്ല..' പൈസ വാങ്ങിയിട്ട് ആ ചേച്ചി പറഞ്ഞു ഹാവൂ..

വീട്ടിൽ ആരുമില്ല എന്ന് വച്ച് അലൻ ആശ്വസിക്കുന്നത് ഞാൻ കണ്ടു. പക്ഷെ എനിക്ക് എന്തോ ആ ചേച്ചിയുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നി, ഞങ്ങൾ വന്നത് ഒരു മഹാ പന്തികേട് കാര്യത്തിന് ആണെങ്കിൽ കൂടി..

'വേറെ ആരുമില്ലേ വീട്ടിൽ..? അലൻ ചോദിച്ചു 'ഇല്ല.. ' സംശയത്തോടെ ചേച്ചി മറുപടി തന്നു. അലന്റെ മുഖത്ത് പിന്നെയും സന്തോഷം 'അച്ഛൻ വരാൻ കുറച്ചു കഴിയും.

ആര് തന്നത് ആണെന്ന് പറയണം..' ചേച്ചി ചോദിച്ചു ആര് വന്നെന്ന് തന്തയോട് പറയണോ..? ഇതെന്ത് ആചാരം ആണ്. എനിക്ക് അതിന്റെ പൊരുൾ പിടികിട്ടിയില്ല 'അച്ഛനോട് എന്തിനാ പറയണേ..?

ഞാൻ ചോദിച്ചു 'അച്ഛനു കൊടുക്കാൻ ഉള്ളത് അല്ലേ..? ചേച്ചി സംശയത്തോടെ ചോദിച്ചു 'അല്ല. ചേച്ചിക്ക്

💬 Comments

View all comments