Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
ഉള്ളതാ..' അലൻ കയറി പറഞ്ഞു 'എനിക്കോ..?
എനിക്ക് എന്തിന്..? അവർ ചോദിച്ചു. അവരുടെ മുഖം വല്ലാതെ മാറി 'കാണിച്ചു തരാൻ..' അലൻ എടുത്തടിക്ക് പറഞ്ഞു 'പ്ഫ......' നീട്ടി ഒരു ആട്ടായിരുന്നു ഞാൻ പിന്നെ കേട്ടത്.
ആട്ടിന്റെ ശക്തിയിൽ അവിടെ ഇരുന്ന പൂച്ച വരെ പേടിച്ചു മുറ്റത്തേക്ക് ചാടി ഓടി മറഞ്ഞു. ഞങ്ങൾ രണ്ടും അനക്കം അറ്റവരെ പോലെ അവിടെ തന്നെ നിന്നു..
'വീട്ടിൽ കേറി വന്നു ചെറ്റത്തരം പറയുന്നോടാ തെണ്ടിക്കഴുവേറികളെ...' ആ പെണ്ണുമ്പിള്ള കയ്യിൽ കിട്ടിയ എന്തോ എടുത്തു ഞങ്ങളെ തല്ലാൻ ഓങ്ങി.. ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല.
അരപ്രയ്സ് ചാടി കടന്നു തിരിഞ്ഞു നോക്കാതെ ഞങ്ങൾ രണ്ടും പാഞ്ഞു. ഞാൻ ആണേൽ അലൻ പിന്നിൽ ഉണ്ടോന്ന് പോലും നോക്കാതെ ആണ് ഓടിയത്.
എനിക്ക് നല്ല വേഗത ഉള്ളോണ്ട് അവന് എന്റെ അടുത്ത് വരാനും പറ്റിയില്ല.. 'എടാ നന്ദു പതിയെ ഓടടാ.. എനിക്കീ കാട്ടിലെ വഴി ഒന്നും അറിയില്ല..'
പിന്നിൽ നിന്ന് അലൻ വിളിച്ചു പറയുന്നത് ഞാൻ കേട്ടു 'ആകെ ഒറ്റ വഴിയേ ഉള്ളു. അത് വഴി ഓട് മൈരേ..' തിരിഞ്ഞു നോക്കാതെ ഞങ്ങൾ രണ്ടും ഓടി.
പറ പറന്നു എന്നതാണ് സത്യം.. ഓടി ഓടി ഞങ്ങൾ രണ്ടും ഒടുവിൽ വലിയ വഴിയുടെ അവിടെ എത്തി. അവിടെ നിന്ന് ഞങ്ങൾ രണ്ടും പട്ടിയെ പോലെ കിതയ്ക്കാൻ തുടങ്ങി..
'എന്ത് പണിയാട കാണിച്ചെ.. എന്നെ നോക്കാതെ ഓടിയെ..' അലൻ ചോദിച്ചു 'ഞാൻ പിന്നെ നിന്നേ തലയിൽ വച്ച് ഓടണോ..? ഞാൻ ചോദിച്ചു 'നീ അല്ലേ പറഞ്ഞെ എല്ലാം ഓക്കേ
💬 Comments
View all comments