Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
ആണെന്ന്.
പിന്നെ എന്തിനാ അവർ നമ്മളെ തല്ലാൻ വന്നേ..? അലൻ ചോദിച്ചു 'അറിയില്ല.. എന്തോ കുഴപ്പം പറ്റി..' ഞാൻ അണച്ചു കൊണ്ട് പറഞ്ഞു 'പൈസയും പോയി..
ഒന്നും നടന്നുമില്ല..' അലൻ പറഞ്ഞു 'നീ പൈസ എടുത്തില്ലേ..? ഞാൻ ചോദിച്ചു 'ഓ പിന്നെ തല്ലാൻ ഓങ്ങി വന്നവരോട് പൈസ പിടിച്ചു വാങ്ങാൻ ഞാൻ അങ്ങ് ചെല്ലാമായിരുന്നു..'
അലൻ ദേഷ്യത്തോടെ പറഞ്ഞു 'എന്റെ ചെരുപ്പ്.. പണ്ടാരം.. അത് ഞാൻ അവിടുന്ന് എടുത്തില്ല..' ഞാൻ അപ്പോളാണ് അത് ശ്രദ്ധിച്ചത്. ഞാൻ ചെരുപ്പ് ഇടാതെ ആണ് അവിടുന്ന് ഓടിയത്.
അലനും ഇട്ടിട്ടില്ല. വീട്ടിൽ കയറിയപ്പോ ഒരു മാന്യതക്ക് ചെരുപ്പ് അവിടെ ഊരി ഇട്ടിരുന്നു. അതാണിപ്പോ പണിയായത് 'ഞാനും എടുത്തില്ല.. പോട്ടെ പുല്ല്..'
അലൻ പറഞ്ഞു 'എന്റെ നല്ല ചെരുപ്പാ.. വേറെ ഇല്ല..' ഞാൻ പറഞ്ഞു. ആ ചെരുപ്പ് എനിക്ക് അവനെ പോലെ ഉപേക്ഷിക്കാൻ പറ്റില്ല.
അവന്റെ സാഹചര്യം അല്ല എന്റേത്.. ഞാൻ കുറേ വിളിച്ചിട്ടും പേടി കാരണം അവൻ ചെരുപ്പ് എടുക്കാൻ വന്നില്ല. ഒടുവിൽ അവനെ അവിടെ നിർത്തി ഒറ്റയ്ക്ക് പോയി ചെരുപ്പ് എടുക്കാമെന്ന് ഞാൻ തീരുമാനിച്ചു.
അവനെ പോലെ തന്നെ എനിക്കും നല്ല പേടി ഉണ്ടായിരുന്നു അങ്ങോട്ട് തിരിച്ചു ചെല്ലുന്നത്. പക്ഷെ വേറെ വഴി ഇല്ല. ഇനി രണ്ട് തെറി കൂടുതൽ കേട്ടാലും കുഴപ്പമില്ല.
ചെരുപ്പ് കിട്ടിയാൽ മതി. ആ ചിന്തയിൽ ഞാൻ തിരിച്ചു നടന്നു. വീട് അടുക്കുന്തോറും എന്റെ പേടി കൂടി കൂടി വന്നു. വീടിന്റെ അടുത്തെത്തി ഞാൻ കുറേ നേരം മറഞ്ഞു നിന്നു.
ആ ചേച്ചി അകത്തു ആയിരിക്കും.
💬 Comments
View all comments