0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.8K

അനക്കം ഒന്നുമില്ല. ചെരുപ്പ് വീടിന്റെ മുന്നിൽ തന്നെ കിടപ്പുണ്ട്. അലന്റെയും ഉണ്ട്. പെട്ടന്ന് അത് എടുത്തോണ്ട് ഓടാം.

ഞാൻ ചിന്തിച്ചു.. പിന്നെ അധികം നേരം അവിടെ ആലോചിച്ചു നിന്നില്ല. ഞാൻ വേഗം മുറ്റത്തേക്ക് ഇറങ്ങി.. ഓടി വന്നു ചെരുപ്പ് കാലിൽ ഇട്ടു.

പെട്ടന്നാണ് പിന്നിൽ നിന്നുമൊരു വിളി ഞാൻ കേട്ടത് 'ഡാ....' ഞാൻ ഞെട്ടി പോയി.. ആ ചേച്ചി തന്നെ.. പിൻവശം വഴി വന്നതാണ്.

അത് കൊണ്ട് ഞാൻ കണ്ടുമില്ല.. ആകെ പേടിച്ചു പോയ ഓടാൻ തുടങ്ങിയപ്പോ ആണ് ചെരുപ്പ് മുഴുവൻ ആയി കയറ്റിയിട്ടില്ല എന്ന് മനസിലായത്.

എന്റെ ഓട്ടം പാളി.. ഞാൻ മൂഞ്ഞി കുത്തി വീടിന്റെ പടിയിലേക്ക് വീണു കൈ മുന്നിൽ വച്ചത് കൊണ്ട് മുഖത്തിന് ഒന്നും പറ്റിയില്ല.

കൈക്ക് നല്ല വേദന തോന്നി. പക്ഷെ ശരിക്കും വേദന കാൽ മുട്ടിനാണ്. അത് കറക്റ്റ് പടിയിൽ ആണ് വന്നിടിച്ചത്.. വേദന കാരണം ഞാൻ തിരിഞ്ഞു ആ പടിയിൽ ഇരുന്നു പോയി..

അപ്പോളേക്ക് ആ ചേച്ചി എന്റെ അടുത്തേക്ക് ഓടി വന്നു. എന്നെ എന്തേലും വച്ചു പെരുക്കാൻ ഉള്ള വരവാണ് എന്ന് ധരിച്ചു ഞാൻ എണീറ്റ് ഓടാൻ തുനിഞ്ഞു എങ്കിലും കഷ്ടപ്പെട്ട് എണീറ്റ് നിക്കാനേ എനിക്ക് പറ്റിയുള്ളൂ.

വേദന കാരണം ഒരടി എനിക്ക് മുന്നോട്ടു നീങ്ങാൻ പറ്റിയില്ല.. ഞാൻ അവിടെ ഇരുന്നു പോയി 'എന്തേലും പറ്റിയോ..? അടുത്ത് വന്നു ആ ചേച്ചി ചോദിച്ചു.

ഭാഗ്യം തല്ലാൻ വന്നതല്ല 'ഇല്ല.. കുഴപ്പമില്ല..' ഞാൻ പറഞ്ഞു 'ഒന്ന് എണീറ്റ് നിന്നേ..' ആ ചേച്ചി പറഞ്ഞു. ഞാൻ അവിടെ എണീറ്റ് നിന്നു.

💬 Comments

View all comments