0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.8K

വേദന ഉണ്ട്.. 'നടന്നേ ഒന്ന് ചെറുതായ്..' ചേച്ചി പിന്നെയും പറഞ്ഞു ഞാൻ പതുക്കെ മുന്നോട്ടു നടന്നു. പക്ഷെ കാൽ കുത്തുമ്പോ നല്ല വേദന.

ഞാൻ വയ്യാതെ ആ മുറ്റത്ത് കുത്തി ഇരുന്നു.. ' ആ ഇടിയുടെ വേദന ആകും.. ഞാൻ എണ്ണ വല്ലോം ഉണ്ടോന്ന് നോക്കാം..

ഇവിടെ വന്നു ഇരിക്ക്..' ആ ചേച്ചി പറഞ്ഞു 'കുഴപ്പമില്ല..' ഞാൻ പറഞ്ഞു 'എന്നിട്ട് നിനക്ക് മര്യാദക്ക് നടക്കാൻ മേലല്ലോ.. ഞൊണ്ടി ഞൊണ്ടി എത്ര ദൂരം പോകും..'

എനിക്ക് പിന്നെ ഉത്തരം ഇല്ലായിരുന്നു. മനസ്സില്ലാമനസോടെ ഞാൻ വീട്ടിൽ കയറി അവിടെ ഉള്ള കസേരയിൽ ഇരുന്നു. ഒരു ആശ്വാസം ഉണ്ട് ഇരിക്കുമ്പോ..

ചേച്ചി അകത്തു പോയി എണ്ണ ആയി വന്നു. ഒരു പാത്രത്തിൽ കുറച്ചു ഒഴിച്ച് എന്റെ കയ്യിലേക്ക് തന്നു. ഞാൻ പാന്റ് തെറുത്തു കേറ്റി മുട്ടിൽ അത് പതിയെ തേച്ചു തടവി കൊടുത്തു..

കുറച്ചു നേരം കാലിലെ വേദനയേ കുറിച്ച് അല്ലാതെ ചേച്ചി വേറെ ഒന്നും ചോദിച്ചില്ല.. 'എന്തിനാ തിരിച്ചു ഈ വഴി വന്നേ..? ഒടുവിൽ ആ ചോദ്യം ചേച്ചി ചോദിച്ചു 'ഞാൻ..

അത്.. ചെരിപ്പ്.. ചെരുപ്പ് എടുക്കാൻ മറന്നു പോയി..' ഓടിയ ഓട്ടത്തിൽ ചെരുപ്പ് എടുക്കാൻ വിട്ടു പോയത് പറഞ്ഞപ്പോ ചേച്ചിയുടെ മുഖത്ത് ചെറിയൊരു ചിരി വന്നു 'മറ്റവൻ എവിടെ..?

ചേച്ചി ചോദിച്ചു 'അവൻ വന്നില്ല. പേടിച്ചിട്ട്..' ഞാൻ പറഞ്ഞു 'നിനക്ക് പേടി ഇല്ലാരുന്നോ..? ചേച്ചി ചോദിച്ചു 'ഉണ്ടായിരുന്നു. എനിക്ക് വേറെ ചെരുപ്പ് ഇല്ലായിരുന്നു..'

'കൊള്ളാം..' അത് പറഞ്ഞു ചേച്ചി ചെറുതായ് മന്ദഹസിച്ചു.. പിന്നെ അകത്തേക്ക് പോയി പൈസയുമായി പുറത്തേക്ക്

💬 Comments

View all comments