Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
വന്നു 'ദേ ഇതും മറന്നു പോയി..'
ചേച്ചി പൈസ എനിക്ക് നേരെ നീട്ടി 'അത്.. വേണ്ട..' ഞാൻ പൈസ വാങ്ങിയില്ല.. 'നിന്റെ കാശ് എന്തിനാ എനിക്ക്..? ചേച്ചി കുറച്ചു കടുപ്പത്തിൽ ചോദിച്ചു.
രംഗം വഷൾ ആകുമെന്ന് തോന്നിയപ്പോ ഞാൻ പെട്ടന്ന് ആ പൈസ വാങ്ങിച്ചു 'സോറി..' ഞാൻ പറഞ്ഞു. ചേച്ചി ഒന്നും മിണ്ടിയില്ല. മുഖം നല്ല ഗൗരവത്തിൽ ആണ് 'നിന്നോട് ആരാ ഇവിടെ പൈസ തന്നാൽ കാര്യം നടക്കുമെന്ന് പറഞ്ഞത്..?
ചേച്ചി ചോദിച്ചു 'ആരും പറഞ്ഞില്ല..' ഞാൻ പറഞ്ഞു 'ആരും പറയാതെ നിനക്ക് അശരീരി കിട്ടിയോ..? സത്യം പറയെടാ..' ചേച്ചി ശബ്ദം ഉയർത്തി..
അന്തരീക്ഷം കൂടുതൽ ഭീകരമായി. പുറത്ത് നല്ല കാറ്റ്. മഴ വീഴാൻ സാധ്യത ഉണ്ട്. അത് കൂടെ ആയപ്പോൾ എന്റെ ഭയം കൂടി.
എണ്ണ ഒക്കെ തന്നു ഇവിടെ ഇരുത്തിച്ചത് ഇത് അറിയാൻ ആയിരിക്കണം. ഞാൻ പെട്ടു.. ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ ചേച്ചി ചോദ്യം ആവർത്തിച്ചു.
എനിക്ക് ഉത്തരം പറയേണ്ടി വന്നു 'ഒരു ചേട്ടൻ..' ഞാൻ പറഞ്ഞു 'ഏത് ചേട്ടൻ.. ചേട്ടന് പേരില്ലെ..? ചേച്ചി ചോദിച്ചു.. ശ്യാമിന്റെ പേര് ഞാൻ പറഞ്ഞില്ല.
അതൊരു ചതി ആണ്. മാത്രവുമല്ല അങ്ങനെ പറഞ്ഞാൽ ഞാൻ ഇവിടെ വന്നെന്ന് ശ്യാം അറിഞ്ഞേക്കും 'പേര്.. പേര് അറിയില്ല.. അലനെ അറിയൂ..
എന്റെ കൂടെ ഉണ്ടായിരുന്നവൻ.. അവന് അറിയുന്ന ഏതോ ചേട്ടനാ..' ഞാൻ അങ്ങനെ പറഞ്ഞു ഒപ്പിച്ചു 'അവനെന്താ എന്നെ പറ്റി പറഞ്ഞത്..? ചേച്ചി ചോദിച്ചു ഞാൻ മിണ്ടിയില്ല.
ചേച്ചി പിന്നെയും ചോദിച്ചു 'പൈസ.. പൈസ തന്നാൽ ഇവിടെ വന്നാൽ കാണിച്ചു
💬 Comments
View all comments