Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
തരുമെന്ന്..' ഞാൻ വളരെ ബുദ്ധിമുട്ടി അത് പറഞ്ഞു. അത് പറയുമ്പോ ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല..
'ഏത് ചെറ്റ ആണെന്ന് ഞാൻ കണ്ട് പിടിച്ചോളാം..' ചേച്ചി അടക്കം പറഞ്ഞു അപ്പോളേക്ക് മഴ ഒരു അലർച്ചയോടെ വന്നു ഭൂമിയിലേക്ക് പതിച്ചിരുന്നു.
ഓടിട്ട വീടിന് മുകളിൽ കല്ല് വീഴുന്ന കണക്ക് മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഇറങ്ങാൻ ആയി തുനിഞ്ഞ എന്റെ പൊക്കും നശിച്ച മഴ മുടക്കി.
മഴയുടെ രൗദ്രത കണ്ടിട്ട് ഒരു മണിക്കൂർ എങ്കിലും ഞാൻ ഇവിടെ പെട്ടിരിക്കുമെന്ന് തോന്നുന്നു.. മഴ തുടങ്ങി കഴിഞ്ഞു ഞങ്ങൾ ആ വിഷയം പിന്നെ മിണ്ടിയില്ല.
ഞാൻ പുറത്തേക്ക് മഴയുടെ ഭംഗി ആസ്വദിച്ചു ഇരുന്നു. പിച്ചിക്കാവിൽ ആയിരുന്നേൽ ഈ സമയത്തു മാവിൻ ചോട്ടിലേക്ക് ഓടിയാൽ കാറ്റത്തു വീണ കുറേ മാങ്ങകൾ കിട്ടിയേനെ.
കുറച്ചു നേരം ഞാൻ അവിടെ തന്നെ ഇരുന്നു മഴ ശ്രദ്ധിച്ചു. അത് കഴിഞ്ഞു പതിയെ അകത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇപ്പൊ നടക്കാം.
ചെറിയ വേദന ഉണ്ടെന്നേ ഉള്ളു. മഴ മാറിയാൽ അപ്പോൾ പോണം. മഴയത്തു പോകാൻ ഒരു ശ്രമം നടത്തി എങ്കിലും ചേച്ചി പോവണ്ട എന്ന് പറഞ്ഞു.
എന്നെ എന്തിനാണ് ഇനിയും ഇവിടെ പിടിച്ചു ഇരുത്തുന്നത്. ഇനി വേറെ എന്തേലും അറിയാൻ ഉണ്ടോ..? 'നിന്റെ പേരെന്താ..? അതറിയാൻ ആയിരിക്കും പിന്നെയും പിടിച്ചു ഇരുത്തിയത് 'നന്ദു..'
ഞാൻ പറഞ്ഞു.. അത് പറഞ്ഞു കഴിഞ്ഞാണ് ശരിക്കുമുള്ള പേര് പറയണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്. 'നീ എവിടെ ഉള്ളതാ..? അവർ അടുത്ത ചോദ്യം ചോദിച്ചു.
ഇനി എന്റെ വീട്ടിൽ വല്ലോം പറഞ്ഞു കൊടുക്കാൻ
💬 Comments
View all comments